പോലീസ് കൂട്ടായ്മയില്‍ പുറത്തിറങ്ങിയ 'ഇലവീഴാപൂഞ്ചിറ' വാരിക്കൂട്ടിയത് നാല് പുരസ്‌കാരങ്ങള്‍. മികച്ച നവാ​ഗത സംവിധായകൻ, ഛായാ​ഗ്രഹണം, കളറിങ്ങ്, ശബ്ദലേഖനം എന്നിവയ്ക്കാണ് ചിത്രം പുരസ്കാരം നേടിയത്.  ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് പോലീസുകാര്‍ തന്നെയാണ്. പുരസ്‌കാര നേട്ടത്തിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ കോട്ടയം എ.ആര്‍ ക്യാമ്പിലെ എ.എസ്.ഐ ഷാജി മാറാടും സി.പി.ഒ ജി.നിധീഷും. ഇരുവരും ഷോർട്ട് ഫിലിമുകൾക്ക് വേണ്ടി തിരക്കഥകൾ എഴുതിയിട്ടുണ്ടെങ്കിലും  സിനിമയ്ക്ക് വേണ്ടി ഒരു തിരക്കഥ എഴുതുന്നത് ആദ്യമായാണ്. 

To advertise here,

ചിത്രത്തിന്റെ സംവിധായകനും പോലീസുകാരനുമായ ഷാഹി കബീര്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി. ഇതിന് പുറമേ മികച്ച ഛായാഗ്രാഹണത്തിന് മനേഷ് മാധവനും മികച്ച ശബ്ദലേഖനത്തിന് അജയന്‍ അടാട്ടും മികച്ച കളറിങ്ങിന് റോബര്‍ട്ട് ലാങ്ങും അര്‍ഹരായി