ടാക്സിയിൽ എസി ഇടാത്തത് ചോദ്യം ചെയ്ത് നടി സഞ്ജന ​ഗൽ റാണി തനിക്കെതിരെ അതിക്രമം കാട്ടിയെന്ന് ക്യാബ് ഡ്രൈവർ. ടാക്സിക്കകത്തുവെച്ച് രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങൾ സഹിതം ഡ്രൈവർ സൂസൈ മണി പരാതി നൽകി. സിനിമാ ചിത്രീകരണത്തിന് പോകാൻ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ടാക്സിയിൽ കയറിയ സഞ്ജന ​ഗൽറാണി എസി ഓൺ ചെയ്യാനാവശ്യപ്പെട്ടു. എസിയിട്ട് വാഹനമോടിക്കുന്നത് കോവിഡ് പ്രോട്ടോകോൾ ലംഘനമാണെന്ന് ഡ്രൈവർ മറുപടി നൽകിയതോടെ തർക്കം തുടങ്ങി.

To advertise here,

ഇതിനിടെ പോലീസ് ഹെൽപ്പ് ഡെസ്കിൽ വിളിച്ച സഞ്ജന തന്നെ തട്ടിക്കൊണ്ടുപോയതായി പറഞ്ഞു. ലൊക്കേഷൻ പിന്തുടർന്നെത്തിയ പോലീസിനോട് ഡ്രൈവറുമായി ചെറിയ കശപിശയാണുണ്ടായതെന്നും തനിക്ക് പരാതിയില്ലെന്നും സഞ്ജന പറഞ്ഞു. സഞ്ജനയും സംഘവും മടങ്ങിയതിന് പിറകെ ഡ്രൈവർ പരാതിയുമായി ബം​ഗളൂരു ആർ.ആർ ന​ഗർ പോലീസിനെ സമീപിക്കുകയായിരുന്നു. 

ഡ്രൈവറുടെ  പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  എന്നാൽ ഡ്രൈവറുടെ വാദം അടിസ്ഥാനരഹിതമാണെന്നും തന്നെ വഴിയിലിറക്കിവിടാൻ നോക്കിയെന്നും കൊടുത്ത പണത്തിനനുസരിച്ചുള്ള സൗകര്യമുള്ള വാഹനമല്ല ഏജൻസി തന്നതെന്നുമാണ് സഞ്ജന പറയുന്നത്.