കല്പറ്റ: വയനാട്ടിലെ വിനോദ സഞ്ചാര മേഖലയുടെ ഉണര്‍വിനായി അരങ്ങേറുന്ന ഉത്സവ് ഫെസ്റ്റിവെലില്‍ എന്‍ ഊരിലേക്കും കാരാപ്പുഴയിലേക്കും സഞ്ചാരികള്‍ കൂടുതലായി എത്തിത്തുടങ്ങി. എന്‍ ഊരിലെ നാടന്‍ കലകളുടെ അവതരണവും ഭക്ഷ്യമേളയും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കാരാപ്പുഴയും പ്രകാശ വിതാനങ്ങളാല്‍ അണിഞ്ഞൊരുങ്ങിയാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്.
ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, എന്‍ ഊര്, ജലസേചന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്. പ്രത്യേകം സജ്ജീകരിച്ച ആംഫി തിയേറ്ററിലാണ് കലാപരിപാടികള്‍ അരങ്ങേറുന്നത്.
എന്‍ ഊരില്‍ ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10 മുതല്‍ ഒന്നുവരെ നൂല്‍പ്പുഴ എം.ആര്.എസ് വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. വൈകീട്ട് നാലുമുതല്‍ 6.30 വരെ വയല്‍നാടന്‍ പാട്ടുകൂട്ടത്തിന്റെ നാടന്‍കലാവതരണം. ഒക്ടോബര്‍ 10 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ എം.ആര്.എസ് തിരുനെല്ലി സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് നാലുമുതല്‍ ആറുവരെ വയല്‍നാട് നാട്ടുകൂട്ടത്തിന്റെ നാടന്‍ കലാവതരണം നടക്കും.
കാരാപ്പുഴ ഡാമില്‍ ഒക്ടോബര്‍ ഒമ്പതിന് വൈകീട്ട് 5.30 മുതൽ എട്ടുവരെ ഉണര്‍വ്വ് നാടന്‍പാട്ട്, 10-ന് വൈകിട്ട് 5.30-7.30 വരെ വയനാട് നാട്ടുകൂട്ടം നാടന്‍പാട്ട് നാടന്‍കലകള്‍, വൈകീട്ട് 5.30-7.30 ഒക്ടോബര്‍ 11 ഡി.ജെ വിത്ത് ഡ്രംസ്,12 ന്വൈകീട്ട് 5.30-7.30 വയലിന് ഫ്യൂഷന്‍ ശ്രീരാജ് സുന്ദര്‍, 13 വൈകീട്ട് 5.30-8.00 മ്യൂസിക്കല്‍ പെര്‍ഫോമന്‍സ് എന്നിവ അരങ്ങേറും.
Content Highlights: Wayanad ulsav and tourism
Published: 09 Oct 2024, 08:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented