
ന്യൂഡൽഹി: കൊച്ചി മാതൃകയിൽ രാജ്യത്ത് 18 നഗരങ്ങളിൽ വാട്ടർ മെട്രോ വരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ ഡൽഹിയിൽ അവലോകന യോഗം നടന്നു. നഗരങ്ങളിലെ ഉൾനാടൻ ജലപാതകളെ കാര്യക്ഷമവും സുസ്ഥിരവും ആധുനികവുമായ പൊതുഗതാഗത മാർഗമാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ശ്രീനഗർ, പട്ന, വാരാണസി, അയോധ്യ, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങളിൽ ആദ്യഘട്ടത്തിൽ വാട്ടർ മെട്രോ സർവീസ് പൂർത്തിയാവും. അസമിലെ തേസ്പുർ, ദിബ്രുഗഡ് ഉൾപ്പെടെ രണ്ടാംഘട്ടത്തിന്റെ ഭാഗമാണ്. കരട് ദേശീയ വാട്ടർ മെട്രോ നയം 2026 വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയ്ക്കായി കൈമാറിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ വിജയം മാതൃകയാക്കിയാണ് നയം രൂപവത്കരിച്ചതെന്ന് സർബാനന്ദ സോനോവാൾ വ്യക്തമാക്കി.
കേന്ദ്ര- സംസ്ഥാന പങ്കാളിത്തതോടേയും പൊതു- സ്വകാര്യ പങ്കാളിത്തത്തോടേയും പദ്ധതി നടപ്പാക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നുണ്ട്. 18 നഗരങ്ങളിൽ സാധ്യതാ പഠനം നടത്താൻ കഴിഞ്ഞ ഫെബ്രുവരിയിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ (കെഎംആർഎൽ) ഉൾനാടൻ ജലപാത അതോറിറ്റി ചുമതലപ്പെടുത്തിയിരുന്നു. 18 ഇടങ്ങളിൽ പദ്ധതി സ്ഥലം സന്ദർശനം പൂർത്തിയാക്കി. ലക്ഷദ്വീപ് ഒഴികെ കരട് റിപ്പോർട്ടും തയ്യാറായി. ആദ്യഘട്ടത്തിലെ നഗരങ്ങളുടെ റിപ്പോർട്ടുകൾ മന്ത്രാലയം സ്വീകരിച്ചു.
Content Highlights: Expansion of Kochi-style Water Metro to 18 Indian cities. Draft National Water Metro Policy 2026 under review. Initial phase includes Ayodhya, Varanasi, Srinagar, Patna, and Prayagraj. KMRL tasked with feasibility studies across all project locations. Public-Private Partnership (PPP) model under consideration
Published: 20 May 2026, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented