അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാരമേഖല സന്ദര്‍ശിക്കുന്ന ഭൂരിഭാഗം വിനോദസഞ്ചാരികളുടെയും ആഗ്രഹമാണ് കാടിനുള്ളിലൂടെയുള്ള യാത്ര. വന്യമൃഗങ്ങളെ കാണുകകൂടിയായാല്‍പ്പിന്നെ അതില്‍പ്പരം ആഹ്‌ളാദമുണ്ടാകില്ല. സഞ്ചാരികളുടെ ഏറെ നാളത്തെ ആഗ്രഹം സഫലമാക്കുകയാണ് വാഴച്ചാല്‍ വനം ഡിവിഷന്‍.

To advertise here,

വിനോദസഞ്ചാരികള്‍ക്ക് ഉല്ലാസം നല്‍കുന്ന കാനനയാത്രയ്ക്ക് പുളിയിലപ്പാറയില്‍ തുടക്കമായി. വാഴച്ചാല്‍ വനം ഡിവിഷനില്‍ കാട്ടിനുള്ളിലൂടെ സാഹസികയാത്രയാണ് ഒരുങ്ങുന്നത്. 

placeholder
സാഹസികയാത്രയ്ക്ക് പരിശീലനം ലഭിച്ച
വനസംരക്ഷണസമിതി അംഗങ്ങൾ

വിനോദസഞ്ചാരികളെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സമീപം വരെ സ്വകാര്യവാഹനത്തില്‍ എത്തിച്ച് അവിടെനിന്ന് കാട്ടിലൂടെയുള്ള മണ്‍പാതയിലൂടെ കാരാംതോട് വഴി ആറ് കിലോമീറ്റര്‍ വനത്തിലൂടെ നടന്നുള്ള യാത്രയാണിത്. ഈ യാത്രയ്ക്ക് റൈഫിള്‍ കൈവശമുള്ള ഒരു വനപാലകനും പരിശീലനം പൂര്‍ത്തിയാക്കിയ രണ്ട് ഗൈഡുമാരും കൂടെ ഉണ്ടാകും.

ഒരാള്‍ക്ക് ഭക്ഷണമടക്കം ആയിരം രൂപയാണ് നിരക്ക്. എട്ടുപേരെടങ്ങുന്ന ഒരു സംഘത്തിന് 4,000 രൂപയും. കാനനയാത്രയ്ക്കായി വനസംരക്ഷണസമിതിയിലുള്ള 13 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് സാഹസികയാത്ര ഒരുങ്ങുന്നത്. യാത്രയ്ക്കുള്ള ടിക്കറ്റ് വാഴച്ചാല്‍ കൗണ്ടറില്‍നിന്ന് ലഭിക്കും.