ശൈത്യകാലത്ത് ഇതിന് വിപരീതമായ പ്രതിഭാസവും ഇവിടെ സംഭവിക്കുന്നു. 'ധ്രുവരാത്രി' എന്ന പ്രതിഭാസത്തിനിടെ 60 ദിവസത്തിലധികം സൂര്യന് പൂര്‍ണ്ണമായും അപ്രത്യക്ഷമാകും.

ആർട്ടിക് മേഖലയിലെ ഉത്ക്വിയാഗ്വിക്കിൽ ഇനി അടുത്ത 84 ദിവസത്തേക്ക് സൂര്യൻ അസ്തമിക്കില്ല. അമേരിക്കയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള പ്രദേശമാണിത്. ഇനി 84 ദിവസത്തെ തുടർച്ചയായ പകൽക്കാലമാണിവിടെ. ഓഗസ്റ്റ് രണ്ടുവരെ സൂര്യൻ ചക്രവാളത്തിന് മുകളിൽ തുടരും.
നഗരം 'മിഡ്നൈറ്റ് സൺ' എന്നറിയപ്പെടുന്ന പ്രതിഭാസത്തിലേക്കാണ് പ്രവേശിക്കുന്നത്. ഇത് ഭൂമിയുടെ ധ്രുവങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു പ്രതിഭാസമാണിത്. ആർട്ടിക് സർക്കിളിന് 500 കിലോമീറ്ററിലധികം വടക്കാണ് ഈ പ്രദേശം. പ്രദേശത്ത് ഇനി ഏകദേശം മൂന്ന് മാസക്കാലം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സൂര്യപ്രകാശം ലഭിക്കും. ശൈത്യകാലത്ത് ഇതിന് വിപരീതമായ പ്രതിഭാസവും ഇവിടെ സംഭവിക്കുന്നു. 'ധ്രുവരാത്രി' എന്ന പ്രതിഭാസത്തിനിടെ 60 ദിവസത്തിലധികം സൂര്യൻ പൂർണ്ണമായും അപ്രത്യക്ഷമാകും.
ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവും സൂര്യനെ ചുറ്റിയുള്ള അതിന്റെ ഭ്രമണപഥവുമാണ് ഈ പ്രതിഭാസങ്ങൾക്ക് കാരണം. ഭൂമി അതിന്റെ ഭ്രമണപഥത്തിൽ ഏകദേശം 23.5 ഡിഗ്രി ചരിഞ്ഞാണ് നിൽക്കുന്നത്. ഭൂമി സൂര്യനെ ചുറ്റുന്നതിനാൽ, ഈ ചരിവ് ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ വർഷം മുഴുവനും വ്യത്യസ്ത അളവിൽ സൂര്യപ്രകാശം ലഭിക്കാൻ കാരണമാകുന്നു.
ഉത്തരധ്രുവം ഈ കാലത്ത് സൂര്യനിലേക്ക് ചരിഞ്ഞിരിക്കുന്നതിനാൽ ആർട്ടിക് സർക്കിളിന് മുകളിലുള്ള പ്രദേശങ്ങളിൽ സൂര്യൻ ചക്രവാളത്തിലേക്ക് അത്രയധികം താഴ്ന്നുപോകാത്തതിനാൽ നിരന്തരം പ്രകാശമാനമായി തുടരുന്നു. അർദ്ധരാത്രിയിലും ഇതോടെ പകൽ വെളിച്ചം ദൃശ്യമാകുന്നു. ഇതിന് വിപരീതമായി, ശൈത്യകാലത്ത് ഉത്തരധ്രുവം സൂര്യനിൽ നിന്ന് അകന്ന് ചരിഞ്ഞിരിക്കുന്നു. ആ സമയത്ത് സൂര്യപ്രകാശം നേരിട്ട് എത്താത്തതിനാൽ ആഴ്ചകളോളം ഈ പ്രദേശങ്ങൾ ഇരുട്ടിൽ തുടരുന്നു.
ശാസ്ത്രജ്ഞർക്ക്ഭൂമിയുടെ ഭ്രമണപഥം, അന്തരീക്ഷ മാറ്റങ്ങൾ, അസാധാരണമായ പാരിസ്ഥിതിക സാഹചര്യങ്ങളോടുള്ള മനുഷ്യന്റെ പൊരുത്തപ്പെടൽ എന്നിവയെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നതാണ് ഇത്തരം പ്രതിഭാസങ്ങൾ.
Content Highlights: Utqiagvik experiences 84 days of continuous sunlight until August 2., The phenomenon is caused by Earth's 23.5-degree axial tilt., The city is located over 500km north of the Arctic Circle., The cycle contrasts with the winter 'polar night' period.
Published: 11 May 2026, 01:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented