കാഞ്ഞങ്ങാട്: തീവണ്ടികളിൽ ഇനി സ്ലീപ്പർ ക്ലാസ് യാത്രക്കാർക്കും പുതച്ചുറങ്ങാം. ബെഡ്ഷീറ്റ്, തലയണ ഉൾപ്പെട്ട ബെഡ് റോൾ കിട്ടും. പണം നൽകി ഉപയോഗിക്കുാവുന്ന ഈ പദ്ധതി ചെന്നൈ ഡിവിഷനിലെ 10 തീവണ്ടികളിൽ ജനുവരി ഒന്നിന് തുടങ്ങും.
കേരളത്തിലൂടെ ഓടുന്ന മംഗളൂരു-ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് (12685/ 12686), പാലക്കാട് എക്സ്പ്രസ് (22651/ 22652), തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12695/12696), ആലപ്പി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22639/ 22640), മംഗളൂരു-ചെന്നൈ എക്സ്പ്രസ് (16159/16160) എന്നീ വണ്ടികളിൽ ഈ സൗകര്യം ലഭ്യമാകും. ഒരു ബെഡ്ഷീറ്റ്, തലയണ, തലയണ കവർ എന്നിവയ്ക്ക് 50 രൂപയാണ്. തലയണയ്ക്കും തലയണ കവറിനും 30 രൂപയും ബെഡ്ഷീറ്റിന് മാത്രമായി 20 രൂപയുമാണ് ഈടാക്കുന്നത്. തീവണ്ടികളിലെ എസി സ്ലീപ്പർ കോച്ചുകളിൽ ബെഡ് റോൾ സൗജന്യമായി നൽകുന്നുണ്ട്.
Content Highlights: Sleeper class passengers can now get bed rolls with bedsheets and pillows on select trains
Published: 29 Nov 2025, 04:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented