
മധ്യപ്രദേശ് സര്‍ക്കാര്‍ ശ്രീലങ്കയില്‍ സീതാദേവിയ്ക്കായി ക്ഷേത്രം നിര്‍മിക്കുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രം നിര്‍മിക്കാനുള്ള പ്രാരംഭഘട്ട ജോലികള്‍ നടക്കുകയാണെന്നും അതിനുള്ള പ്ലാന്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീലങ്കന്‍ ഗവൺമെന്റും മഹാബോധി സൊസൈറ്റി അംഗങ്ങളും ക്ഷേത്രം നിര്‍മിക്കാനുള്ള ഉദ്യമത്തില്‍ പങ്കാളികളാകും.
ശ്രീലങ്കയിലെ നുവാര എലിയയിലാകും ക്ഷേത്രം നിര്‍മിക്കുക. ഇവിടെവെച്ചാണ് സീതാദേവി അഗ്നിപരീക്ഷയ്ക്ക് വിധേയയായത് എന്ന് വിശ്വസിക്കപ്പെടുന്നു.
സീതാക്ഷേത്രത്തിനൊപ്പം ഒരു ബുദ്ധ മ്യൂസിയവും മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍മിക്കുന്നുണ്ട്. മധ്യപ്രദേശിലെ സാഞ്ചിയിലാണ് ബൗദ്ധ് മ്യൂസിയം നിര്‍മിക്കുക. ശ്രീ ബുദ്ധന്റെ പാത പിന്തുടരുന്നവര്ക്കായുള്ള സ്റ്റഡി സെന്റര്‍, റിസര്‍ച്ച് സെന്റര്‍, ട്രെയിനിങ് സെന്റര്‍ എന്നിവ മ്യൂസിയത്തിലുണ്ടാകും. ഒപ്പം സഞ്ചാരികള്‍ക്ക് സാഞ്ചിയുടെ പ്രത്യേകതകളും ഗൗതമബുദ്ധന്റെ ജീവിതവും മ്യൂസിയം പറഞ്ഞുകൊടുക്കും. ശ്രീ ബുദ്ധനുമായി ബന്ധപ്പെട്ട് നിരവധി നിര്‍മിതികളുള്ള പൗരാണിക നഗരമാണ് സാഞ്ചി. പദ്ധതിയ്ക്ക് ധനസഹായവുമായി ജപ്പാനും നിരവധി കമ്പനികളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
ശ്രീലങ്കയിലുള്ളവരെ സാഞ്ചിയിലേക്കും ഇന്ത്യയിലുള്ളവരെ സീതാക്ഷേത്രത്തിലേക്കും ആകര്‍ഷിക്കുക എന്നതാണ് ഇരു രാജ്യങ്ങളും ലക്ഷ്യം വെക്കുന്നത്.
Content Highlights: Sri Lanka to get a grand Sita Temple Sanchi to get a Buddha museum
Published: 29 Jan 2020, 12:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented