ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോപ്പ് വേ ഷിംലയില്‍ വരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഈ പ്രൊജക്ടിന്റെ ജോലികള്‍ ആരംഭിക്കും. സര്‍ക്കാര്‍ ഏജന്‍സിയായ റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുക, മലയോര പ്രദേശങ്ങളിലെ സഞ്ചാരം സുഖമമാക്കുക എന്നീ ലക്ഷങ്ങളോടെയാണ് റോപ്പ് വേ ആരംഭിക്കുന്നത്. രാജ്യത്തെ തന്നെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഷിംലയില്‍ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കാനും റോപ്പ് വേ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
13.79 കിലോമീറ്ററായിരിക്കും റോപ്പ് വേയുടെ നീളം. നിലവില്‍ ബൊളിവിയയിലുള്ള റോപ്പ് വേയാണ് ലോകത്തിലെ ഏറ്റവും വലിയ റോപ്പ് വേ പ്രൊജക്ട്. 32 കിലോമീറ്ററാണ് ഇതിന്റെ നീളം. 1734.70 കോടിയാണ് ഷിംല പദ്ധതിയുടെ ചിലവായി പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ 20 ശതമാനം ചിലവ് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ വഹിക്കും. ബാക്കി തുക ന്യൂ ഡെവലപ്പ്‌മെന്റ് ബാങ്കില്‍ നിന്ന് കടമെടുക്കും.
ഒരു മണിക്കൂറില്‍ 2000 പേര്‍ക്ക് ഈ റോപ്പ് വേയിലൂടെ യാത്രചെയ്യാന്‍ സാധിക്കും. ഭാവിയില്‍ ഇത് 6000മായി വര്‍ധിപ്പിക്കും. 15 സ്റ്റേഷനുകളായിരിക്കും ഇതിനുണ്ടാവുക. പരിസ്ഥിതിയെ കാര്യമായി ബാധിക്കാത്ത രീതിയിലായിരിക്കും പദ്ധതിയുടെ നിര്‍മ്മാണം. ഇന്ത്യയിലുടനീളം ഏതാണ്ട് ഇരുപതോളം വന്‍കിട റോപ്പ് വേ പ്രൊജക്ടുകളാണ് നിലവിലുള്ളത്. ആഗോള തലത്തില്‍ ഇത് 25,000ത്തോളമാണ്.
Content Highlights: Shimla set to become home to the world’s second largest ropeway
Published: 02 Aug 2024, 11:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented