വിക്ടോറിയ: കോവിഡ് മൂലം ഇന്ത്യന്‍ യാത്രികരെ മിക്ക രാജ്യങ്ങളും വിലക്കുകയാണ്. എന്നാല്‍ ഈ കോവിഡ് കാലത്തും ഇന്ത്യന്‍ യാത്രികരെ സ്വാഗതം ചെയ്യുന്ന ഒരു രാജ്യമുണ്ട്. സീഷെല്‍സാണ് ഇന്ത്യന്‍ യാത്രികരെ സ്വീകരിക്കാനൊരുങ്ങുന്നത്.

To advertise here,

പക്ഷേ അതിലൊരു നിബന്ധനയുണ്ട്. കോവിഡ് വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് മാത്രമേ രാജ്യത്തേക്ക് ടൂറിസത്തിനായി പ്രവേശിക്കാനാകൂ. സീഷെല്‍സ് ബീച്ച് ടൂറീസത്തിന് പേരുകേട്ട രാജ്യമാണ്. 

ഇന്ത്യയെക്കൂടാതെ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുള്ള സഞ്ചാരികള്‍ക്കും സീഷെല്‍സ് ടൂറിസത്തിനായി ക്ഷണിക്കുന്നുണ്ട്. പാകിസ്താനും ബംഗ്ലാദേശുമെല്ലാം അതില്‍ ഉള്‍പ്പെടും. 

കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്ത് രണ്ടാഴ്ച പൂര്‍ത്തീകരിച്ച യാത്രികര്‍ക്ക് മാത്രമേ സീഷെല്‍സ് പ്രവേശനം അനുവദിക്കൂ. അതോടൊപ്പം 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് സര്‍ട്ടിഫിക്കറ്റും കൈയ്യില്‍ കരുതണം. 

ഇക്കഴിഞ്ഞ മാര്‍ച്ച് 25 മുതല്‍ സീഷെല്‍സ് സഞ്ചാരികളെ സ്വീകരിക്കാനായി തയ്യാറെടുക്കുകയാണ്. നിരവധി യാത്രികരാണ് സീഷെല്‍സിലെ കാഴ്ചകള്‍ കാണാനായി ഈ കാലയളവില്‍ എത്തിയത്.

Content Highlights: Seychelles to allow entry to vaccinated travellers from India