ഇന്ത്യയുടെ സ്വന്തം സാറ ഇനി ഓസ്ട്രേലിയയുടെ 'സ്റ്റാറാ'കും. സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകളും സംരംഭകയുമായ സാറാ തെണ്ടുല്‍ക്കറിനാണ് പുതിയ ദൗത്യം. ഓസ്ട്രേലിയന്‍ വിനോദസഞ്ചാരത്തിന്റെ ഇന്ത്യന്‍ പ്രചാരകയാകുകയാണ് ഈ 27-കാരി. 

To advertise here,

1140 കോടി രൂപ വരുന്ന ഓസ്‌ട്രേലിയയുടെ 'കം ആന്‍ഡി സേ ജി ഡേ' എന്ന ടൂറിസം പദ്ധതിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായാണ് സാറയെ നിയമിച്ചത്. 2022 ഒക്ടോബറില്‍ ആരംഭിച്ച കാംപെയ്‌ന്റെ രണ്ടാം ഘട്ടത്തിനാണ് ഏഴിന് ചൈനയില്‍ തുടക്കമിടുന്നത്. 

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ, യുഎസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും എത്തും. അന്താരാഷ്ട്രസഞ്ചാരികളെ ഓസ്‌ട്രേലിയയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. വന്യജീവി സംരക്ഷകനായ റോബേര്‍ട്ട് ഇര്‍വിന്‍ യുസില്‍ കാംപെയ്ന്‍ നയിക്കും. ചൈനയില്‍ നടന്‍ യോഷ് യു, ജപ്പാനില്‍ ഹാസ്യതാരം അബരേരി കുന്‍ എന്നിവര്‍ രംഗത്തെത്തും.