സംസ്ഥാനത്ത് റോഡുസൗകര്യമില്ലാത്തയിടങ്ങളിലേക്ക് കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം റോപ് വേ നിര്‍മിക്കും. ഇതിനായി പര്‍വതമാലാ പരിയോജന പദ്ധതിയുടെ സാധ്യതാപഠനങ്ങള്‍ സംസ്ഥാനത്തും തുടങ്ങി.
ദേശീയപാത ലോജിസ്റ്റിക് മാനേജ്മെന്റ് ലിമിറ്റഡാണ് റോപ്വേകള് നിര്‍മിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും നിര്‍മാണം. 40 ശതമാനം തുക കേന്ദ്രസര്‍ക്കാരും 60 ശതമാനം കരാറെടുത്ത കമ്പനിയും മുടക്കും. മൂന്നാര്‍ മുതല്‍ വട്ടവട വരെ റോപ് വേ നിര്‍മിക്കാന്‍ പഠനം നടത്തിയ കമ്പനി റിപ്പോര്‍ട്ട് നല്കി. ഇവിടെയാകും ആദ്യപദ്ധതി വരുക.
വയനാട്, ശബരിമല, പൊന്മുടി എന്നിവിടങ്ങളിലും പഠനം തുടങ്ങി. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച കാബിനുകളാകും റോപ് വേക്ക് ഉപയോഗിക്കുക.
റോപ് വേ പ്രത്യേകതകള്‍
* മണിക്കൂറില്‍ 15 മുതല്‍ 30 കി.മീ. വേഗത
* രാജ്യമാകെ 260 പദ്ധതികള്‍, ആദ്യ റോപ്വേ വാരാണസിയില്‍
* പളനി-കൊടൈക്കനാല്‍ റോപ്വേയുടെ നീളം 12 കി.മീ.
Content Highlights: ropeway project
Published: 03 Mar 2024, 10:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented