മാരാരി ബീച്ചിന്റെ സൗന്ദര്യം ആസ്വദിച്ച് നടി പ്രയാ​ഗ മാർട്ടിൻ. കടൽ തീരത്ത് ഉല്ലസിച്ചും തിരകളിൽ കളിച്ചും മാരാരിയുടെ വിസ്മയം അനുഭവിച്ചറിയുന്നതിന്റെ ദൃശ്യങ്ങൾ താരം തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ഈ ചിത്രങ്ങൾക്കു താഴെ കമന്റുകളുമായി അന്ന ബെൻ ഉൾപ്പെടെ ഒട്ടേറ സെലിബ്രികളുമെത്തി. 
 
ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന മാരാരി ബീച്ച്, ശാന്തവുമായ ഒരു ബീച്ച് അനുഭവം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ്. തീരപ്രദേശത്തെ മനോഹരമായ മത്സ്യബന്ധന ഗ്രാമമായ മാരാരിക്കുളത്തിന്റെ പേരിൽ അറിയപ്പെടുന്ന മാരാരി ബീച്ച്, നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി വിശ്രമിക്കാൻ പറ്റിയ ഇടമാണ്. 

To advertise here,

ആലപ്പുഴ നഗരത്തിൽനിന്നും 11 കിലോമീറ്റർ വടക്കുമാറി മാരാരിക്കുളത്തിനടുത്താണ് മാരാരി ബീച്ച് സ്ഥിതിചെയ്യുന്നത്. ആലപ്പുഴ നഗരത്തിൽനിന്നും ആലപ്പുഴ-എറണാകുളം തീരദേശപാതയിലൂടെ 11 കിലോമീറ്റർ സഞ്ചരിച്ചാൽ മാരാരി ബീച്ചിലെത്താം. ഒരു റിസോർട്ട് ബീച്ചാണിത്. കടലിനഭിമുഖമായി ഒരു കിലോമീറ്ററോളം നീളത്തിൽ വളർന്നു നിൽക്കുന്ന തെങ്ങിൻതോപ്പുകൾ ഇവിടുത്തെ പ്രധാന ആകർഷണമാണ്. മാരാരിക്കുളം ആണ് ഏറ്റവുമടുത്തായി സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷൻ.