മൈസൂരു പാലസ് അടക്കമുള്ള വിനോദ കേന്ദ്രങ്ങളിലെ ടിക്കറ്റ് ഓണ്ലൈനിലൂടെ ലഭ്യമാക്കാനുള്ള സംവിധാനവും പരിശോധിക്കുന്നുണ്ട്.

മൈസൂരു: സംസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികൾക്കായി 'നമ്മ ടൂറിസം' ആപ്പ് സൗകര്യം ഏർപ്പെടുത്താൻ കർണാടക ടൂറിസംവകുപ്പ്. സഞ്ചാരികൾക്ക് ഗൈഡുകളെ ബന്ധപ്പെടാനുള്ള ഫോൺനമ്പറുകളും പ്രധാന വിനോദകേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാക്കും. കൂടാതെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് സൗകര്യവും ഇതിലൂടെ ലഭ്യമാക്കും.
വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രവർത്തന സമയം, ചരിത്രം, സംസ്‌കാരം, പ്രാധാന്യം, ചിത്രങ്ങൾ എന്നിവ ആപ്പിലൂടെ സഞ്ചാരികൾക്കറിയാൻ സാധിക്കും. മൊബൈൽ ഫോണിലെ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നരീതിലാണ് ആപ്പ് ക്രമീകരിക്കുക. ഒരു മാസത്തിനുള്ളിൽ ആപ്പ് പ്രവർത്തന സജ്ജമാകുമെന്ന് കർണാടക ടൂറിസംവകുപ്പ് ഡയറക്ടർ അക്രംപാഷ അറിയിച്ചു. പ്രധാന നഗരങ്ങളിൽനിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ദൂരവും ആപ്പിൽ രേഖപ്പെടുത്തും.
മൈസൂരു പാലസ് അടക്കമുള്ള വിനോദ കേന്ദ്രങ്ങളിലെ ടിക്കറ്റ് ഓൺലൈനിലൂടെ ലഭ്യമാക്കാനുള്ള സംവിധാനവും പരിശോധിക്കുന്നുണ്ട്. സഞ്ചാരികൾ കൂട്ടത്തോടെ വരിനിന്നുള്ള തിരക്ക് ഒഴിവാക്കാനാണിത്. ടൂറിസം മേഖലയിൽ ഡിജിറ്റൽ സംവിധാനങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്താനാണ് ആപ്പ് സംവിധാനം ഏർപ്പെടുത്തുന്നതെന്ന് അക്രം പാഷ പറഞ്ഞു.
ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ മൈസൂരുവിലെ 33 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ക്യൂ.ആർ. കോഡ് അധിഷ്ഠിത വിവര പോർട്ടലുകൾ ആരംഭിച്ചിരുന്നു. എല്ലാ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളുടെയും പ്രവേശന കവാടങ്ങളിലും ക്യൂ.ആർ. കോഡ് ബോർഡ് സ്ഥാപിച്ചിരുന്നു. കോഡ് സ്‌കാൻചെയ്താൽ സഞ്ചാരികളെത്തുന്ന കേന്ദ്രത്തിന്റെ ചരിത്രം, പ്രാധാന്യം, സാംസ്‌കാരിക വിവരങ്ങൾ, ഫോട്ടോഗ്രാഫുകൾ, കേന്ദ്രത്തിലേക്ക് എത്തിച്ചേരണ്ട റൂട്ട് വിവരങ്ങൾ എന്നിവ ലഭിക്കും. വിശദമായ വിവരങ്ങൾ കന്നഡയിലും ഇംഗ്ലീഷിലുമാണ് കോഡ് സ്‌കാൻ ചെയ്താൽ ലഭിക്കുക. ഇതിനുപിന്നാലെയാണ് ഇപ്പോൾ ആപ്പ് സംവിധാനം ആരംഭിക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചത്.
മൈസൂരു കൊട്ടാരം, ചാമുണ്ഡി ഹിൽസ്, മൃഗശാല, ദേവരാജ മാർക്കറ്റ്, റെയിൽ മ്യൂസിയം, ആർ.കെ. നാരായൺ മ്യൂസിയം, കരൺജി തടാകം, ശുകവനം, ഫോക്ലോർ മ്യൂസിയം, സെയ്ന്റ് ഫിലോമിന ചർച്ച്, സെയ്ന്റ് മഹൽ പാലസ്, ജയലക്ഷ്മി വിലാസ് പാലസ് (യൂണിവേഴ്‌സിറ്റി മ്യൂസിയം), കുക്കരഹള്ളി തടാകം, ജഗൻമോഹൻ പാലസ് എന്നീ മൈസൂരുവിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലാണ് ക്യൂ.ആർ. കോഡ് ബോർഡ് സ്ഥാപിച്ചത്.
Content Highlights: Introduction of the Namma Tourism app for comprehensive travel assistance., Features include online ticket booking, guide contact info, and historical insights., QR code-based information portals already active in 33 Mysuru locations., Initiative aims to reduce crowd congestion at major tourist landmarks., Real-time location data and travel distances provided for major cities.
Published: 26 Jun 2026, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented