
മൈസൂരു: ചാമുണ്ഡി ഹിൽസിലും ചാമുണ്ഡി ക്ഷേത്രത്തിലും എത്തുന്ന സ്വകാര്യ വാഹനങ്ങളിൽനിന്ന് ഹരിതനികുതി ഏർപ്പെടുത്താൻ നീക്കം. ഹിൽസിന്റെ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കാനാണ് നികുതി ഏർപ്പെടുത്തുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
ബന്ദിപ്പുർ കടുവസങ്കേതത്തിന് സമാനമായ രീതിയിൽ ഫീസ് ഈടാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മൈസൂരു ജില്ലാ ഫോറസ്റ്റ് കൺസർവേറ്റർ, മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡിക്കും കർണാടക ഫോറസ്റ്റ് ചീഫ് കൺസർവേറ്റർക്കും കത്തുനൽകി.
ചാമുണ്ഡി ഹിൽസിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക വിമർശനമുയർന്നിരുന്നു. ഇതേത്തുടർന്ന് കുന്നിൻമുകളിൽ ശുചീകരണയജ്ഞം ആരംഭിച്ചിരിക്കയാണ്.
ശുചീകരണത്തിനായി കൂടുതൽ തൊഴിലാളികളുടെ നിയമനം, കൂടുതൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കൽ, ശുചിത്വപരിപാലനം എന്നിവയ്ക്കായി തുക കണ്ടെത്തുന്നതിനാണ് നികുതിപിരിക്കുക.
Content Highlights: Introduction of a green tax on private vehicles entering Chamundi Hills., Objective to preserve the ecological balance and biodiversity of the region., Proposal submitted by the Mysuru District Forest Conservator to the Deputy Commissioner., Revenue will fund waste management, CCTV installation, and additional sanitation staff., Initiative follows public criticism regarding plastic waste accumulation.
Published: 27 Jun 2026, 03:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented