ഇനി രണ്ടുദിവസം നാടൊന്നാകെ മൈസൂരുവിലേക്ക് ഒഴുകിയെത്തും. നഗരം ജനസാഗരമാവും. ദസറയ്ക്ക് ഇത്തവണ വൻതിരക്കാണ്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കൂടുതലാളുകൾ ദസറ കാണാൻ മൈസൂരുവിലെത്തുന്നുണ്ട്. ജംബു സവാരിക്ക് ഒരു ലക്ഷത്തിലേറെ ആളുകളെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ആദ്യ എഴുദിവസത്തിനുള്ളിൽ അഞ്ചുലക്ഷത്തിനടുത്താളുകളാണ് ദസറ കാണാൻ നഗരത്തിലെത്തിയത്.
കഴിഞ്ഞ വർഷം ഇത് നാലു ലക്ഷമായിരുന്നു. പ്രതിദിനം 60,000 മുതൽ 70,000 വരെ ആളുകളാണ് ദസറയ്ക്ക് എത്തുന്നത്.
ദസറയോടനുബന്ധിച്ച് ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾക്ക് കർണാടക സർക്കാർ റോഡ് നികുതി ഒഴിവാക്കിയിരുന്നു. അതിനാലാണ് ഇതര സംസ്ഥാനത്തുനിന്നുള്ള സഞ്ചാരികൾ ഇക്കുറി ഏറെ.
അടുത്ത രണ്ടുദിവസം ഇരട്ടി ആളുകൾ നഗരത്തിലെത്താനാണ് സാധ്യത. ഏറെ വിദേശസഞ്ചാരികളും കാഴ്ചകൾ കാണാനെത്തുന്നുണ്ട്. ചൊവ്വാഴ്ച മുതൽ നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ്. ചാമരാജ ഡബിൾ റോഡ്, വിദ്യാപീഠ സർക്കിൾ, സയ്യാജി റാവു റോഡ്, ഹുൻസൂർ റോഡ്, ബൊഗാഡി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ചൊവ്വാഴ്ച വൈകീട്ട് മുതൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. രണ്ടുദിവസമായി, എയർ ഷോയും ഡ്രോൺ ഷോയും നടക്കുന്ന ബന്നിമണ്ഡപ ഗ്രൗണ്ടിന് സമീപവും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് നഗരത്തിലെ പലസ്ഥലങ്ങളും പാർക്കിങ് നിരോധനമേഖലകളായി അടയാളപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ചവരെ മൈസൂരു കൊട്ടാരത്തിനും പ്രധാന റോഡുകൾക്കും ചുറ്റും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അർധരാത്രിവരെ വൺവേ ഗതാഗതനിയമവും ഏർപ്പെടുത്തി.
ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് നഗരത്തിലെ ഹോട്ടൽമുറികളൊന്നും ഒഴിവില്ല. നഗരത്തിൽ 450-ലധികം ഹോട്ടലുകളിലായി 10,500 മുറികളാണുള്ളത്. ഇതെല്ലാം ഓൺലൈൻ വഴിയും ഏജന്റുകൾ മുഖേനയും ബുക്കിങ് കഴിഞ്ഞു. നഗരത്തിൽ മുറികളില്ലെങ്കിൽ ആളുകൾ ശ്രീരംഗപട്ടണ, നഞ്ചൻകോട് എന്നിവിടങ്ങളിൽ താമസസൗകര്യം തേടിപ്പോകും. മടിക്കേരിയിലേക്ക് പോകുന്നവരുമുണ്ട്.
ദസറയ്ക്ക് നാളെ സമാപനം
മൈസൂരു ദസറയ്ക്ക് വ്യാഴാഴ്ച സമാപനമാകും. ഇക്കുറി അഭൂതപൂർവമായ തിരക്കാണ് ദസറയ്ക്ക്. മലയാളികളടക്കം പ്രതിദിനം പതിനായിരക്കണക്കിന് പേരാണ് മൈസൂരുവിലേക്ക് ദസറക്കാഴ്ചകൾക്കായെത്തുന്നത്. ദസറയുടെ ആദ്യ ഒരാഴ്ച അഞ്ച് ലക്ഷത്തിനടുത്താളുകൾ മൈസൂരുവിലെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ കണക്ക് ഇതിലേറെ വരും.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കൊട്ടാരത്തിന്റെ വടക്കൻ ബലരാമ കവാടത്തിൽ നന്ദി ധ്വജയ്ക്ക് പൂജയർപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ജംബുസവാരി ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ഗജവീരനായ അഭിമന്യു, ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം പേറുന്ന സ്വർണസിംഹാസനം വഹിച്ച് ഘോഷയാത്രയുടെ മുന്നിലുണ്ടാകും. വൈകീട്ട് ഏഴിന് ബന്നിമണ്ഡപ മൈതാനത്ത് ദസറയ്ക്ക് തിരശ്ശീല വീഴ്ത്തുന്ന ടോർച്ച് ലൈറ്റ് പരേഡിൽ ഗവർണർ തവാർചന്ദ് ഗഹ്‌ലോത് മുഖ്യാതിഥിയാകും.
ദസറയുടെ പ്രധാന ആകർഷണമായ ജംബു സവാരി വീക്ഷിക്കാൻ ഒരു ലക്ഷത്തിലേറെപ്പേർ നഗരത്തിലെത്തുമെന്നാണ് കണക്കു കൂട്ടൽ. അതിനാൽ നഗരത്തിൽ വൻ സുക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. 10,000 പോലീസുകാരാണ് സുരക്ഷാ ഡ്യൂട്ടിയിലുള്ളത്.
നിരീക്ഷണത്തിന് കൂടുതൽ സിസിടിവി ക്യാമറകളും ഡ്രോണുകളും ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സീമാ ലട്കർ അറിയിച്ചു. കൊട്ടാരത്തിൽ ബുധനാഴ്ച ആയുധപൂജ നടക്കും. സമാപനദിവസമായ വ്യാഴാഴ്ച പൊതുജനങ്ങൾക്ക് കൊട്ടാരത്തിൽ പ്രവേശനം നിരോധിച്ചിട്ടുണ്ട്.
ആവേശം എയറിൽ...
മൈസൂരു വ്യേമസേനയുടെ 'ലോഹപക്ഷി'കളുടെ ആകാശവിസ്മയത്തിൽ പതിനായിരങ്ങളുടെ ആവേശം വാനോളം ഉയർന്നു. ദസറ എയർ ഷോയാണ് ബന്ധി മണ്ഡപ് ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ കൂടിനിന്ന കാണികൾക്ക് പുത്തൻ അനുഭവം സമ്മാനിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാ റ്റിക് ടീമാണ് ഷോ അവതരിപ്പിച്ചത്.
വ്യോമസേനയുടെ അംബാസഡർമാർ എന്നറിയപ്പെ ടുന്ന സൂര്യകിരൺ എയറോബാറ്റിക് സംഘം കൃത്യത, വൈദഗ്ധ്യം, ടീം വർക്ക് എന്നിവയ്ക്ക് നേരത്തെ പേരുകേട്ടതാണ്. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ഹോക്ക് എംകെ -132 ജെറ്റുകളാണ് ഷോയിൽ ആകാശത്ത് കാഴ്ചകളുടെ അനുഭൂതി പകർന്നത്.
മനോഹരമായ ലൂപ്പ് ഐറ്റം, ആവേശകരമായ ബാരൽ റോൾ മുതൽ തലകീഴായ പറക്കൽ തുടങ്ങി ഓരോ അഭ്യാസവും പൈലറ്റുമാരുടെ സമാനതകളില്ലാത്ത വൈദഗ്ധ്യത്തിൻ്റെ പ്രകടനങ്ങളായി. എച്ച്എഎൽ ഇന്ത്യയിൽ നിർമിച്ച ഒൻപത് ഹോക്ക് എംകെ 132 വി മാനങ്ങളാണ് സൂര്യകിരൺ ടീമിൻ്റെ എയർ ഷോയിൽ ആകാശത്ത് ദൃശ്യവിരുന്നൊരുക്കിയത്.
സംഘത്തിൽ 13 പൈലറ്റുമാരായിരുന്നു. ഇന്ത്യയിലുടനീളം 700-ലധികം എയർ ഷോകൾ സംഘം നടത്തിയിട്ടുണ്ട്. ചൈന, ശ്രീലങ്ക, മ്യാൻമർ, തായ്ലൻഡ്, സിങ്കപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങളി ലെ അന്താരാഷ്ട്ര വ്യോമ പ്രദർശനങ്ങളിൽ പ്രതിനിധീകരിച്ചിട്ടുമുണ്ട്. മൈസൂരു ദസറയിൽ ആദ്യമായാണ് സം ഘത്തിന്റെ എയർ ഷോ പ്രകടനം.
Content Highlights: Mysuru Dasara concludes tomorrow with the grand Jambu Savari. Expect over 100,000 attendees. Record crowds, traffic jams, and fully booked hotels indicate a massive celebration.
Published: 01 Oct 2025, 12:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented