
മൂന്നാർ: വിജയകരമായി ഒരുവർഷം പൂർത്തിയാക്കി കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡെക്കർ ബസ് സർവീസ്. വിനോദസഞ്ചാരികൾക്കായി നടത്തുന്ന സർവീസിലൂടെ കെ.എസ്.ആർ.ടി.സിക്ക് റെക്കോഡ് വരുമാനം നേടാനായി.
2025 ഫെബ്രുവരി 9-ന് ആണ് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആദ്യ ഡബിൾ ഡെക്കർ ബസ് നിരത്തിലിറക്കിയത്. പദ്ധതി വൻ വിജയമായതോടെ ജനുവരി 6-ന് സമാന രീതിയിലുള്ള മറ്റൊരു ബസ്‌കൂടി സർവീസ് തുടങ്ങി. ഇതുവരെ 37,800 പേർ യാത്ര ചെയ്തു. കെ.എസ്.ആർ.ടി.സിക്ക് ഇതിലൂടെ 1.33 കോടി രൂപ വരുമാനം കിട്ടി.
മൂന്നാർ ഡിപ്പോയിൽനിന്ന് പുറപ്പെട്ട് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്റോഡ്, ആനയിറങ്കൽ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചശേഷം തിരികെ ഡിപ്പോയിലെത്തുന്ന രീതിയിലാണ് ക്രമീകരണം.
മുകൾനിലയിൽ 400 രൂപയും താഴത്തെനിലയിൽ 200 രൂപയുമാണ് നിരക്ക്. രാവിലെ എട്ട്, ഒൻപത്, 11.30, ഉച്ചയ്ക്ക് 12.30, വൈകീട്ട് മൂന്ന്, നാല് എന്നീ സമയങ്ങളിലാണ് സർവീസുകൾ തുടങ്ങുന്നത്. ടിക്കറ്റുകൾ ഓൺലൈനായും നേരിട്ടും ബുക്കുചെയ്യാം.
Content Highlights: Munnar`s KSRTC Double Decker bus celebrates its first anniversary with a remarkable ₹1.33 crore revenue. Discover this popular tourist service!
Published: 07 Feb 2026, 07:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented