കിഴക്കന്‍ മേഖലയില്‍ ഒരാഴ്ചയായി മഴ കുറഞ്ഞതോടെ ജലപാതങ്ങള്‍ വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നു. കനത്ത മഴയെത്തുടര്‍ന്ന് താത്കാലികമായി വിലക്കേര്‍പ്പെടുത്തിയിരുന്ന തെങ്കാശിയിലെ കുറ്റാലം, ഐന്തരുവി പഴയകുറ്റാലം ഉള്‍പ്പെടെയുള്ള വെള്ളച്ചാട്ടങ്ങളില്‍ വ്യാഴാഴ്ചമുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു.

To advertise here,

ആര്യങ്കാവ് പാലരുവി ശനിയാഴ്ചമുതല്‍ തുറക്കുമെന്ന് തെന്മല ഡിവിഷന്‍ ഓഫീസര്‍ എ.ഷാനവാസ് അറിയിച്ചു. പ്രധാന വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തായിരിക്കും സഞ്ചാരികള്‍ക്ക് കുളിക്കാന്‍ അനുവാദം നല്‍കാനുള്ള സാധ്യത. 

തെന്മല ഇക്കോടൂറിസം, ശെന്തുരുണി ഇക്കോ ടൂറിസം എന്നിവിടങ്ങളിലും സഞ്ചാരികള്‍ക്ക് നിയന്ത്രണങ്ങളില്ല. മഴയെത്തുടര്‍ന്ന് ബോട്ടിങ്ങും കുട്ടവഞ്ചിയും നിര്‍ത്തിവെച്ചതായി പ്രചാരണമുണ്ടായതിനെത്തുടര്‍ന്ന് സഞ്ചാരികളില്‍ കുറവുവന്നിരുന്നു.