ഗോവയില്‍ പോയി അടിച്ചുപൊളിക്കാനും കെ.എസ്.ആര്.ടി.സി. അവസരം ഒരുക്കുകയാണ്.

ബജറ്റ് ടൂറിസത്തിനായി കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുള്ള ബസുകള്‍ | Photo: Facebook/KB Ganesh Kumar
പത്തനംതിട്ട: അവധിക്കാല ഉല്ലാസയാത്രയിൽ കെ.എസ്.ആർ.ടി.സി. പത്തനംതിട്ട യൂണിറ്റിന് കോളടിച്ചു. തിങ്കളാഴ്ച മാത്രം 2,00,200 രൂപ കളക്ഷൻ നേടിയ പത്തനംതിട്ട യൂണിറ്റിലെ ബജറ്റ് ടൂറിസം സെൽ റെക്കോഡും 'തൂക്കി'. ജില്ലയിൽ ഏറ്റവും ഉയർന്ന പ്രതിദിന കളക്ഷൻ നേടിയ ബജറ്റ് ടൂറിസം സെല്ലായി പത്തനംതിട്ട മാറി.
നാല് ട്രിപ്പുകളിലൂടെയാണ് ഈ നേട്ടം. 11-ന് പുറപ്പെട്ട് 13-ന് തിരിച്ചെത്തിയ രാമേശ്വരം ട്രിപ്പ്, 12-ന് വൈകീട്ട് പുറപ്പെട്ട് 13-ന് തിരിച്ചെത്തിയ രണ്ട് ഗുരുവായൂർ ട്രിപ്പ്, 13-ന് നടന്ന ഗവി ട്രിപ്പ് എന്നിവയിലൂടെയാണ് രണ്ട് ലക്ഷത്തിലധികം കളക്ഷനിലെത്തിയത്. നാല് ട്രിപ്പിലായി 133 പേർ പങ്കെടുത്തു.
ഒരുവർഷം, 697 ട്രിപ്പ്
ഒരു വർഷം ഏറ്റവും കൂടുതൽ ട്രിപ്പ് നടത്തിയതിൽ പത്തനംതിട്ട ബജറ്റ് ടൂറിസം സെല്ലിനായിരുന്നു ഒന്നാംസ്ഥാനം. സംസ്ഥാനത്തിനുള്ളിലും പുറത്തേക്കുമായി 697 ട്രിപ്പുകളാണ് നടത്തിയത്. 494 ട്രിപ്പ് നടത്തിയ തിരുവനന്തപുരം സിറ്റി രണ്ടാംസ്ഥാനത്തും 477 ട്രിപ്പുമായി കോട്ടയം മൂന്നാമതുമെത്തി.
കൂടുതൽ ട്രിപ്പ് നടത്തിയ യൂണിറ്റിനുള്ള അംഗീകാരം കെ.എസ്.ആർ.ടി.സി. സി.എം.ഡി. പി.എസ്. പ്രമോജ് ശങ്കറിൽനിന്ന് പത്തനംതിട്ട യൂണിറ്റ് ഭാരവാഹികളായ ആർ. ഗിരീഷ് കുമാർ, സി. സന്തോഷ് കുമാർ ഷിയാസ് ജോസഫ് എന്നിവർ ഏറ്റുവാങ്ങി.
ഗോവൻ ട്രിപ്പിന് റെഡിയാകൂ...
ഗോവയിൽ പോയി അടിച്ചുപൊളിക്കാനും കെ.എസ്.ആർ.ടി.സി. അവസരം ഒരുക്കുകയാണ്. പത്തനംതിട്ട യൂണിറ്റ് ബജറ്റ് ടൂറിസം സെൽ ആദ്യമായി ഗോവയിലേക്ക് ക്രമീകരിക്കുന്ന ട്രിപ്പ് മേയിലാണ്. തീയതി വൈകാതെ നിശ്ചയിക്കും.
വേളാങ്കണ്ണി, പളനി, ഊട്ടി, തഞ്ചാവൂർ, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കും സംസ്ഥാനത്തെ പലയിടങ്ങളിലേക്കും അടുത്തമാസം ട്രിപ്പുകൾ ഉണ്ടാകും. വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 9495752710, 9995332599.
Content Highlights: Pathanamthitta KSRTC unit achieved a record daily collection of ₹2,00,200 in 2026., The unit successfully operated 697 trips in a year, leading the state rankings., New budget-friendly tour packages to Goa, Velankanni, and Ooty are launching in May 2026., 133 passengers participated in the record-breaking four trips.
Published: 15 Apr 2026, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented