കോഴിക്കോട്: ചരിത്രമുറങ്ങുന്ന കോഴിക്കോട്ടെ കാഴ്ചകൾ ഇനി തുറന്ന ഡബിൾ ഡക്കർ ബസ്സിലിരുന്ന് ആസ്വദിക്കാം. മാനാഞ്ചിറ സ്ക്വയറിലൂടെ കറങ്ങി ബീച്ചിലെ കാറ്റാസ്വദിച്ച് കാഴ്ചകൾകാണാൻ കെ.എസ്.ആർ.ടി.സി.യുടെ സിറ്റി റൈഡ് ബസ് കോഴിക്കോട് ഉടൻ ഓടിത്തുടങ്ങും.
സിറ്റി റൈഡ് ഇലക്‌ട്രിക് ബസ് രണ്ടുദിവസത്തിനുള്ളിൽ കോഴിക്കോട്ടെത്തുമെന്നാണ് അറിയിച്ചതെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ പറഞ്ഞു. ബസിനായി നിർമിക്കുന്ന ഇലക്‌ട്രിക് ചാർജിങ് സ്റ്റേഷന്റെ ജോലി മാവൂർ റോഡ് കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിന്റെ കിഴക്കുഭാഗത്ത് പുരോഗമിക്കുന്നുണ്ട്.
ഹിന്ദുജാ ഗ്രൂപ്പിന്റെ സ്വിച്ച് കമ്പനിയുടെ മുകൾഭാഗം തുറന്ന ബസാണ് എത്തുന്നത്. സമാനമായ ബസ് തൃശ്ശൂർ കെ.എസ്.ആർ.ടി.സി.ക്കും ലഭിച്ചിട്ടുണ്ട്.
ബസ്സോടുന്ന റൂട്ടും നിരക്കും തീരുമാനമായിട്ടില്ല. നഗരത്തിലെ വിവിധകേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാകും സർവീസ്. തിരുവനന്തപുരത്തും മൂന്നാറിലും ഏറെ പ്രചാരംലഭിച്ച സിറ്റി റൈഡ് ബസിനെ കോഴിക്കോട്ടുകാരും സ്വീകരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Content Highlights: KSRTC is introducing a new open-top double-decker bus service in Kozhikode., The service will use an electric bus for city sightseeing tours., The route is planned to cover major attractions like Mananchira Square and the beach., This initiative follows the success of similar services in Thiruvananthapuram and Munnar.
Published: 05 Mar 2026, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented