ഒരുതവണയെങ്കിലും വിമാനയാത്ര നടത്താൻ ആ​ഗ്രഹമുള്ള നിരവധിപേർ നമുക്ക് ചുറ്റിലുമുണ്ട്. അത്തരം ആളുകൾക്ക് സന്തോഷം പകരുന്ന ഒരു റീലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ശ്രീഹരിയെന്ന വിദ്യാർഥി പങ്കുവെച്ച റീലാണ് യാത്രാപ്രേമികൾ കെെയടിയോടെ സ്വീകരിച്ചിരിക്കുന്നത്.

To advertise here,

കൊച്ചിയിൽ നിന്നും തമിഴ്നാട്ടിലെ സേലത്തേക്കുള്ള വിമാനയാത്രയെക്കുറിച്ചുള്ള റീലാണ് ശ്രദ്ധനേടുന്നത്. 'വെറും 800 രൂപയ്ക്ക് ഒരു വിമാനയാത്ര' എന്ന ക്യാപ്ഷനോടെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച റീലാണിത്. പറയുന്നത് സത്യമാണോയെന്ന് പരിശോധിച്ച് തെളിവുകളുമായി ധാരാളംപേർ എത്തുന്നുണ്ട്. സാധാരണ ​ഗതിയിൽ ആയിരം രൂപ നിരക്കിലാണ് ഈ വിമാനത്തിലെ ടിക്കറ്റ് നിരക്ക്. കാർഡ് ഓഫറുകൾ സഹിതം പലപ്പോഴും 770-850 രൂപ നിരക്കിലൊക്കെ ടിക്കറ്റ് ലഭ്യമാകാറുണ്ട്. 

സേലത്ത് എത്തിക്കഴിഞ്ഞാൽ പോകാൻ ഒരു മനോഹരമായ സ്ഥലവും റീലിൽ പരിചയപ്പെടുത്തുന്നുണ്ട്. സേലത്ത് നിന്നും ഒരു മണിക്കൂർ ബസ് യാത്ര ചെയ്താൽ എത്തിച്ചേരാവുന്ന യേർക്കാട് എന്ന സ്ഥലമാണിത്. ചുരുക്കത്തിൽപ്പറഞ്ഞാൽ കുറഞ്ഞ ചെലവിൽ ഒരു വിമാനയാത്രയും ഒപ്പം അടിപൊളി സ്ഥലവും കണ്ടുമടങ്ങാം.

വിമാനയാത്രയെന്ന ആ​ഗ്രഹം സഫലമാക്കാൻ വേണ്ടി മാത്രം ഈ വിമാനത്തിൽ യാത്ര ചെയ്യുന്നവരാണ് ഏറെയും. ഇതേ വിമാനത്തിൽ സഞ്ചരിച്ച ആളുകൾ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചുകൊണ്ട് എത്തി. ഇതൊന്ന് പരീക്ഷിച്ച് നോക്കണമെന്ന് പറയുന്ന ആളുകളുണ്ട്. ഈ വിമാനയാത്ര കരുതുംപോലെ അത്ര സുഖകരമല്ലെന്ന കമെൻ്റുകളും ആളുകൾ രേഖപ്പെടുത്തുന്നുണ്ട്.