കെ.എസ്.ഇ.ബി.യുടെ അണക്കെട്ടുകളില്‍ ബോട്ടിറക്കിയും വ്യൂ പോയിന്റുകളില്‍ ആളെക്കയറ്റിയും വന്‍ ലാഭംകൊയ്ത് കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ (കെ.എച്ച്.ടി.സി.). കെ.എസ്.ഇ.ബി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന് 2021-2022-ല്‍ 1.64 കോടിരൂപ നഷ്ടത്തിലായിരുന്നിടത്തുനിന്ന് 2022-2023-ല്‍ 8.63 കോടിയുടെ ലാഭമാണുണ്ടായത്. 2023-2024-ല്‍ 7.97 കോടിയുടെ ലാഭവുമുണ്ടായി.
കെ.എച്ച്.ടി.സി.ക്കുകീഴില്‍ നിലവില്‍ 13 സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. കക്കയം ഡാം, അടയന്പാറ മലപ്പുറം, ഇടുക്കി ഡാം, മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക്, മൂന്നാര്‍ ഇക്കോപോയിന്റ്, ചെങ്കുളം ഡാം, ആനയിറങ്കല്‍ ഡാം, കുണ്ടള ഡാം, സണ്‍ മൂണ്‍ വാലി മാട്ടുപ്പെട്ടി, ബാണാസുരസാഗര്‍ ഡാം എന്നിവയാണവ.
ഇവയില്‍ ഏറ്റവുംകൂടുതല്‍ വരുമാനംലഭിക്കുന്നത് വയനാട്ടിലെ ബാണാസുരയില്നിന്നാണ്. ഇടുക്കി ജില്ലയിലെ വടക്കേപ്പുഴയില്‍ ജലവൈദ്യുത വിനോദസഞ്ചാരം തുടങ്ങുന്നതിനുള്ള പ്രാഥമികനടപടികളും നടക്കുന്നുണ്ട്.
| വർഷം | വരവ് (കോടി) | ചെലവ് (കോടി) |
| 2021-22 | 11.35 | 12.99 |
| 2022-23 | 24.75 | 16.12 |
| 2023-24 | 25.54 | 17.57 |
Content Highlights: kerala hydel tourism centers boost profits banasura sagar leads revenue surge
Published: 16 Jul 2024, 12:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented