തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്ററിൽ പറന്നിറങ്ങാൻ വഴിയൊരുങ്ങുന്നു. ഹെലി ടൂറിസം പദ്ധതിക്കായി പരിചയസമ്പന്നരായ കമ്പനികളെ തേടുകയാണ് സർക്കാർ. തീരദേശ, മലയോര മേഖലകളും ആകാശക്കാഴ്ചയൊപ്പം സമയനഷ്ടം ഒഴിവാക്കിയുള്ള സഞ്ചാരസൗകര്യം ഒരുക്കാനാണ് ഉദ്ദേശ്യം.
നേരത്തേ സർക്കാർ അംഗീകരിച്ച ഹെലിടൂറിസം നയത്തിന്റെ തുടർച്ചയായാണ് കമ്പനികളിൽനിന്ന് താത്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്. കരാറായിക്കഴിഞ്ഞാൽ ഒരുമാസത്തിനകം പദ്ധതി ആരംഭിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഹെലിപ്പാഡുകൾക്കും മറ്റും സർക്കാർ സൗകര്യമൊരുക്കും.
സർട്ടിഫിക്കേഷൻ, എയർ ട്രാഫിക് കൺട്രോൾ കോഡിനേഷൻ, സുരക്ഷ തുടങ്ങിയ ഉത്തരവാദിത്വങ്ങളെല്ലാം കമ്പനി കൾക്കും. യാത്രക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഒരുക്കേണ്ടതും സേവനദാതാക്കളാണ്. ആദ്യം ഏഴുകേന്ദ്രങ്ങളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളോടനുബന്ധിച്ച് ടെർമിനൽ അടക്കമുള്ള സൗകര്യ ങ്ങളോടെ ഹെലിപോർട്ടുകൾ സജ്ജമാക്കും.
വർക്കല, ജടായുപ്പാറ, പൊന്മുടി, കൊല്ലം, മൂന്നാർ, കുമരകം, ആലപ്പുഴ, തേക്കടി, പാലക്കാട്, ബേക്കൽ, വയനാട് തു ടങ്ങിയ സ്ഥലങ്ങളിലാണ് ഹെലിപ്പാഡുകളും ഹെലിസ്റ്റേഷനുകളും തുറക്കാൻ ആലോചിച്ചിട്ടുള്ളത്.
ആദ്യഘട്ടത്തിൽ അഷ്ടമുടി (കൊല്ലം), ചാലക്കുടി, തേക്കടി, ജടായുപ്പാറ, കോവളം, കുമരകം, മൂന്നാർ എന്നിവിട ങ്ങളിലുള്ള ഹെലിപ്പാഡുകളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തി ഹെലിടൂറിസത്തിന് തുടക്കമിടും. വിനോദസഞ്ചാരവ കുപ്പിനുകീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് പദ്ധതിയുടെ നോഡൽ ഏജൻസി.
Content Highlights: Kerala government's heli tourism project
Published: 29 May 2025, 12:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented