പെരളശ്ശേരി: രണ്ടുവര്‍ഷം മുന്‍പ് വരെ കാടുപിടിച്ച് ആരും തിരിഞ്ഞു നോക്കാത്ത പാറപ്രം റഗുലേറ്റര്‍ കം ബ്രിഡ്ജ് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. നിരവധി ആളുകളാണ് അഞ്ചരക്കണ്ടി പുഴയുടെ മനോഹാരിത ആസ്വദിക്കാന്‍ വൈകുന്നേരങ്ങളില്‍ ഇവിടെ എത്തുന്നത്. അവധിദിനങ്ങളിലും ആഘോഷനാളുകളിലും സഞ്ചാരികളുടെ എണ്ണം കൂടും. ചെറുമാവിലായി പ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറാതിരിക്കാനായി 1980-കളില്‍ സ്ഥാപിച്ച റഗുലേറ്റര്‍ കം ബ്രിഡ്ജ് കാലപ്പഴക്കത്താല്‍ നശിച്ചതിനുശേഷമാണ് രണ്ടുവര്‍ഷംമുന്‍പ് പുതിയത് പണിതത്.
കിഫ്ബി ഫണ്ടില്‍നിന്ന് 55 കോടിയോളം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇവിടെയുള്ള ടൂറിസംസാധ്യതകള്‍ വിപുലീകരിക്കാന്‍ പഞ്ചായത്ത് ശ്രമം നടത്തുന്നുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ 99 ലക്ഷത്തിന്റെ പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത് .
ഈ സ്ഥലം ഇപ്പോള്‍ പൊതു പരിപാടികള്‍ക്കും ഉപയോഗിക്കാറുണ്ട്. എടക്കാട് മേഖലയിലെ എഴുത്തുകാരുടെ സംഗമം ഇവിടെ നടന്നിരുന്നു. കഴിഞ്ഞ ദിവസം ബ്രണ്ണന്‍ കോളേജിലെ എന്‍.എസ്.എസ്. ക്യാമ്പില്‍നിന്നുള്ള കുട്ടികള്‍ ഇവിടെയെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ചെറു മാവിലായിയിലെ ദ്വീപ് പ്രദേശത്തെ സ്ഥലം വ്യക്തികളില്‍നിന്ന് ഏറ്റെടുത്ത് മുഴുവന്‍ സ്ഥലത്തും ടൂറിസം പദ്ധതി നടപ്പാക്കുകയാണെങ്കില്‍ പ്രദേശത്ത് വലിയ മാറ്റമാണ് ഉണ്ടാവുക. ചെറുമാവിലായി ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കുറച്ചു ഭാഗം വീതി കുറഞ്ഞതും തെരുവുവിളക്ക് ഇല്ലാത്തതുമായ റോഡിലൂടെ വേണം പാര്‍ക്കില്‍ എത്താന്‍. ഇത് സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. വളവോട് കൂടിയ റോഡാണിത്.
പാര്‍ക്കിന് തൊട്ടടുത്ത് ഇന്റര്‍ലോക്ക് പതിച്ച നല്ല റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് നിര്‍മിച്ചിരുന്നു. പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് ഉല്ലസിക്കാനായി സ്വകാര്യ ബോട്ട് സര്‍വീസ് ഉണ്ട്.
Content Highlights: kannur ancharakandi parapram regulator cum bridge travel news
Published: 30 Dec 2024, 08:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented