
തൃശ്ശൂരിൽനിന്ന് ജോസഫൈൻ ഒറ്റയ്ക്ക് കാറോടിച്ചെത്തിയത് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡായ ഉംലിംഗ് ലായിലേക്ക്. 19,024 അടി ഉയരെയുള്ള ഉംലിംഗ് ലായിൽനിന്ന് തിരിച്ച് നാട്ടിലെത്തിയപ്പോൾ യാത്ര 70 ദിവസം പിന്നിട്ടിരുന്നു. 19 സംസ്ഥാനവും മൂന്ന് കേന്ദ്രഭരണ പ്രദേശവും കണ്ട് മടങ്ങിയെത്തിയപ്പോൾ 14,277 കിലോമീറ്ററായി.
ഒക്ടോബർ രണ്ടിന് തൃശ്ശൂരിൽനിന്ന് പുറപ്പെട്ടു. ചേറൂരിെല ഇസ്‌കോൺ പാരഡൈസ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കവലക്കാട്ട് വീട്ടിൽ ജോസഫൈൻ ജോസ് സൈക്കോളജിയിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ഒരു വർഷം തൃശ്ശൂരിലെ കലാലയ അധ്യാപികയായിരുന്നു. അതിനുശേഷം 19 വർഷം ഷെയർ മാർക്കറ്റിങ് കമ്പനിയുടെ കസ്റ്റമർ സർവീസിന്റെ നാഷണൽ ഹെഡ് ആയി മുംൈബയിലായിരുന്നു.
അമ്മ ബ്ലൂമിക്ക് അസുഖം ബാധിച്ചതോടെ ജോലി വിട്ട് നാട്ടിലെത്തി. പിന്നീടായിരുന്നു ദൂരയാത്രകളുടെ കാലം. ബൈക്കിലും കാറിലുമെല്ലാം ലഡാക്കിൽ മുൻപ് പോയ പരിചയമാണ് 46-കാരിയായ ജോസഫൈന് ഇത്തവണത്തെ യാത്രയ്ക്ക് പ്രേരണയായത്. പുതിയ കാറിന്റെ സർവീസെല്ലാം യാത്രയിടങ്ങളിൽ നടത്തി.
അമൃതസറിലേക്കുള്ള യാത്രയിൽ ഒരു ദിവസം 750 കിലോമീറ്റർ കാറോടിച്ചു. ഒഡിഷയിലെ ചിൽക്കയിലെത്തിയപ്പോൾ ബൈക്കിൽ സംഘം ചേർന്നെത്തിയവർ ആക്രമിക്കാൻ ശ്രമിച്ചു. കുരുമുളക് സ്‌പ്രേയും കുറുവടിയും ഉപയോഗിച്ചാണ് രക്ഷപ്പെട്ടത്. രാവിലെ അഞ്ചിന് തുടങ്ങി വൈകീട്ട് അഞ്ചിന് അവസാനിപ്പിക്കുന്ന രീതിയിലായിരുന്നു ഡ്രൈവിങ്.
Content Highlights: Josephine Joses solo 70-day 14,277km drive from Thrissur to Umling La
Published: 03 Jan 2025, 06:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented