
പോളിഷ് ടൂറിസ്റ്റ് ഡൊമിനിക | Photo: instagram/ domipatalas
ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് അറിഞ്ഞിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ച അഞ്ച് കാര്യങ്ങള്‍ പങ്കുവെച്ച് വിദേശ വനിത. പോളണ്ട് സ്വദേശിയായ ഡൊമിനികയാണ് ഇന്ത്യയില്‍ ചെലവഴിച്ച സമയത്ത് താന്‍ നിരീക്ഷിച്ച കാര്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. പുറത്തുനിന്നുള്ളവരെ അതിഥികളായി കണക്കാക്കുന്ന ഇന്ത്യക്കാരുടെ ഊഷ്മളമായ ആതിഥ്യമര്യാദ മുതല്‍ ഓരോ സംസ്ഥാനത്തെയും തനതായ സംസ്‌കാരങ്ങളും രുചികളും വരെ ഇന്ത്യയെ അതുല്യമാക്കുന്ന നിരവധി വിഷയങ്ങളെക്കുറിച്ച് ഡൊമിനിക വീഡിയോയില്‍ പരാമര്‍ശിച്ചു.
ഡൊമിനിക പങ്കുവെച്ച അഞ്ച് കാര്യങ്ങളില്‍ ആദ്യത്തേത് ഇന്ത്യയിലെ എല്ലാ ഭക്ഷണത്തിനും എരിവില്ല എന്നതാണ്. ഏത് സ്ഥലമാണ് തിരഞ്ഞെടുക്കന്നതെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണമെന്നും വിലപേശാന്‍ നല്ല കഴിവുണ്ടാകണമെന്നും അവര്‍ പറയുന്നു. ഇന്ത്യ ദരിദ്ര രാജ്യമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, നിങ്ങള്‍ക്ക് രണ്ട് വഴികളാണുള്ളത്: ഒന്നുകില്‍ ഇങ്ങോട്ട് വരരുത്, അല്ലെങ്കില്‍ എത്രപേര്‍ ആഡംബര കാറുകള്‍ ഓടിക്കുന്നുണ്ടെന്നും യൂറോപ്പിനേക്കാള്‍ മികച്ചതും സൗകര്യപ്രദവുമായ ജീവിതം നയിക്കുന്നുണ്ടെന്ന് മനസിലാക്കണമെന്നും അവര്‍ കുറിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മാത്രമല്ല, ഇന്ത്യയിലെ ഗ്രാമങ്ങളും സന്ദര്‍ശിക്കണമെന്നും ഇന്ത്യക്കാര്‍ വിദേശികളെ അതിഥികളെപ്പോലെയാണ് കാണുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.
ഇതിന് താഴെ ഒട്ടേറെപ്പേര്‍ അവരെ അഭിനന്ദിച്ച് പ്രതികരിച്ചു. 'നിങ്ങള്‍ അകത്തും പുറത്തും സുന്ദരിയാണ്, അതുകൊണ്ടാണ് നിങ്ങള്‍ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ തിരഞ്ഞെടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നത്. അനുഗ്രഹങ്ങളും സ്‌നേഹവും' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.
Content Highlights: polish woman reveals five things she knew before coming to india
Published: 25 Nov 2025, 12:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented