ജമ്മു കശ്മീരിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അയോധ്യയില്‍ നിന്ന് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് ഒരു പാക്കേജുമായി എത്തിയിരിക്കയാണ് ഇന്ത്യന്‍ റെയില്‍വേ. അയോധ്യ, വൈഷ്ണോ ദേവി, പ്രയാഗ്രാജ്, വാരണസി എന്നിവിടങ്ങളിലൂടെയായിരിക്കും യാത്ര.
11 പകലും 10 രാത്രിയും നീണ്ടുനില്‍ക്കുന്നതായിരിക്കും യാത്ര. അസമിലെ ദിബ്രുഗഢില്‍ നിന്നായിരിക്കും ഈ ഭാരത് ഗൗരവ് ട്രെയിന്‍ പുറപ്പെടുക. ഉത്തര്‍ ദര്ശന് എന്ന പേരിട്ടിരിക്കുന്ന ഈ പാക്കേജിന് 20,850, 31,135 എന്നിങ്ങനെയാണ് നിരക്കുകള്‍. മെയ് 27 മുതല്‍ ജൂണ്‍ ആറ് വരെയായിരിക്കും യാത്ര.
ജമ്മുകാശ്മീരിലെ കത്ര പട്ടണത്തിനു സമീപമുള്ള ത്രികൂട പര്‍വതത്തിലാണ് പ്രശസ്തമായ വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ റെയില്‍വേ 2021-ല്‍ ആരംഭിച്ച പദ്ധതിയാണ് ഭാരത് ഗൗരവ്.
Content Highlights: Indian Railways announces tour package from Ayodhya to Vaishno Devi
Published: 09 Apr 2023, 07:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented