ലോകാദ്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ ഗിസ പിരമിഡ് പുതിയൊരു കാഴ്ചയാണ് ലോകത്തിന് സമ്മാനിക്കുന്നത്. കൊറോണ ലോകം മുഴുവന്‍ വ്യാപിക്കുമ്പോള്‍ എല്ലാവരോടും വീട്ടില്‍ തന്നെ കഴിയാനും സുരക്ഷിതരായി ഇരിക്കാനും പിരമിഡ് ആവശ്യപ്പെടുന്നു.

To advertise here,

ഈജിപ്ത് ടൂറിസം മന്ത്രാലയമാണ് ഗിസ പിരമിഡിന് മുകളില്‍ എല്ലാവരോടും വീട്ടിലിരിക്കാനുള്ള കാര്യം ആലേഖനം ചെയ്ത ലൈറ്റ് ഷോ നടത്തിയത്. അതോടൊപ്പം ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള നന്ദിയും പിരമിഡിന് മുകളില്‍ ലൈറ്റുകള്‍ കൊണ്ട് കോറിയിട്ടിട്ടുണ്ട്.

'വീട്ടിലിരിക്കൂ... സുരക്ഷിതരായി ഇരിക്കൂ... ഞങ്ങളെ സുരക്ഷിതരാക്കുന്നവര്‍ക്ക് നന്ദി' ഇങ്ങനെയാണ് പിരമിഡിന് മുകളില്‍ എഴുതിയിരിക്കുന്നത്. അറിബിയിലും ഇംഗ്ലീഷിലും എഴുത്തുകളുണ്ട്. ഇതിനുമുന്‍പ് മറ്റൊരു ലോകാത്ഭുതമായ ബ്രസീലിലെ ജീസസിന്റെ പ്രതിമയിലും കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള സന്ദേശം ആലേഖനം ചെയ്തിരുന്നു. കൊവിഡ് ബാധിച്ച രാജ്യങ്ങളുടെ പതാകകളാണ് പ്രതിമയുടെ മേല്‍ പതിച്ചത്.

ഈജിപ്തില്‍ രണ്ടാഴ്ച കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ഗിസ പിരമിഡ് സന്ദര്‍ശനവും വിലക്കിയിട്ടുണ്ട്.

Content Highlights: Great Pyramid of Giza lit up with message that urges people to stay home, stay safe