വൈറലായി യൂറോപ്യന്‍ നഗരങ്ങളിലെ കൊടും ചൂടിനെക്കുറിച്ചുള്ള ഇന്ത്യന്‍ വിനോദസഞ്ചാരിയുടെ റീല്‍. പലസ്ഥലത്തും എ.സിയോ ഫാന്‍ പോലുമോ ഇല്ലെന്നും പല നഗരങ്ങളിലും ദുര്‍ഗന്ധമുണ്ടെന്നും ബുള്‍ബുള്‍ പാണ്ഡെ എന്ന സഞ്ചാരി പറയുന്നു. എന്നാല്‍ ഏതൊക്കെ നഗരങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. താമസ സൗകര്യങ്ങള്‍ അത്ര മെച്ചമല്ല. താമസം ചെലവേറിയതും മുറികള്‍ വളരെ ചെറുതുമാണ്. ചെറിയ പെട്ടികള്‍ പോലെയുള്ളവയാണ് ഇടുങ്ങിയ മുറികളെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
ഒരു ചെറിയ കുപ്പി വെള്ളത്തിനു പോലും യൂറോപ്പില്‍ 2 മുതല്‍ 2.5 യൂറോ വരെ വില നല്‍കേണ്ടിവരും. ഇന്ത്യന്‍ സഞ്ചാരികള്‍ ചൂടേറിയ വേനല്‍ക്കാലത്ത് യൂറോപ്പ് യാത്ര ഒഴിവാക്കണം. പകരം സെപ്റ്റംബറിലോ ഒക്ടോബറിലോ വരുന്നതാണ് ഉചിതം. എസിയോ ഫാനോ ഇല്ലാതെ യൂറോപ്പിലെ ചൂടില്‍ കഷ്ടപ്പെടുന്നതിനേക്കാള്‍ ഇന്ത്യയില്‍ തന്നെ താമസിച്ച് അവധി ആസ്വദിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം റീലില്‍ ഉപദേശിക്കുന്നുണ്ട്.
2025 ജൂലായ് രണ്ടിന് പോസ്റ്റുചെയ്ത റീല്‍ ഇതിനകം 4.5 ലക്ഷത്തിലധികം പേരാണ് കണ്ടത്. വേനല്‍ക്കാലത്തെ യൂറോപ്പ് ടൂറിനെക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്കും റീല്‍ വഴിതെളിച്ചു. ഇന്‍സ്റ്റഗ്രാമില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഈ വീഡിയോ സൃഷ്ടിച്ചത്. ഇന്ത്യന്‍ സഞ്ചാരിയുടെ സത്യസന്ധതയേയും 'സ്വപ്ന അവധിക്കാലത്തിനു' പിന്നിലെ യാഥാര്‍ഥ്യം പങ്കുവെച്ചതിനെയും ചിലര്‍ അദ്ദേഹത്തെ പ്രശംസിച്ചു. എന്നിരുന്നാലും മറ്റു ചിലര്‍ അദ്ദേഹം അതിശയോക്തി പ്രകടിപ്പിക്കുകയാണെന്ന് വിമര്‍ശിച്ചു. മികച്ചരീതിയില്‍ ആസൂത്രണം ചെയ്താല്‍ യൂറോപ്പിലെ വേനല്‍ക്കാലം ആസ്വദിക്കാന്‍ കഴിയുന്നതാണെന്ന് അവര്‍ പറഞ്ഞു.
'നിങ്ങള്‍ യൂറോപ്പില്‍ എവിടെയാണ് പോയതെന്ന് അറിയില്ല, ചൂടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല, പക്ഷേ ട്രെയിനിലും ട്രാം, ബസ്, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെല്ലാം എയര്‍ കണ്ടീഷണറുകള്‍ ഉണ്ട്. അത് മനോഹരമാണ്. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഞാന്‍ കഴിഞ്ഞ ആഴ്ച അവിടെയായിരുന്നു, അത് അതിശയകരമാണ്.' - ഒരാള്‍ പ്രതികരിച്ചു. യൂറോപ്പ് ഇനി എന്റെ ലിസ്റ്റില്‍ ഇല്ല എന്ന തരത്തിലായിരുന്നു ചിലരുടെ പ്രതികരണം.
ഈ വീഡിയോ കണ്ടതോടെ വേനല്‍ക്കാലത്ത് ഇനി ഒരിക്കലും യൂറോപ്പിലേക്ക് പോകില്ല എന്ന് തീരുമാനിച്ചതായി ഒരാള്‍ കമന്റിട്ടു. ഇന്ത്യന്‍ സഞ്ചാരി പറഞ്ഞത് ശരിയായ കാര്യമാണെന്നും സ്‌പെയിനില്‍ വെള്ളത്തിനും റെസ്റ്റോറന്റ് ഭക്ഷണത്തിനും വലിയ വിലയാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. നിരവധി പേര്‍ ഇന്ത്യന്‍ സഞ്ചാരിയുടെ നിലപാടിനോട് യോജിച്ചു. യൂറോപ്പിലേക്കുള്ള വേനല്‍ക്കാല യാത്രകളില്‍ ഇതേ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ചൂട്, എസിയുടെ അഭാവം, ഉയര്‍ന്ന ചെലവുകള്‍ എന്നിവ സംബന്ധിച്ച പരാമര്‍ശങ്ങള്‍ സത്യസന്ധമാണെന്നും പലരും അഭിപ്രായപ്പെട്ടു.
Content Highlights: Indian tourist`s viral video exposes the harsh realities of summer travel in Europe: extreme heat, l
Published: 06 Jul 2025, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented