ലോകം മുഴുവൻ പിടിച്ചുകുലുക്കിയ കോവിഡ് 19 കാരണം എല്ലാ സഞ്ചാരികളും വീട്ടിൽ കഴിയുമ്പോൾ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിരിക്കുകയാണ് ഒരു പട്ടണം.

To advertise here,

ഇതെവിടെയാണെന്നറിയേണ്ടേ? കോവിഡ് 19 ഉദ്ഭവിച്ച സാക്ഷാൽ ചൈനയിൽ തന്നെ ! ചൈനയിലെ ഷാങ്ഹായ് പട്ടണമാണ് സഞ്ചാരികളെ വരവേൽക്കാനായി ഒരുങ്ങി നിൽക്കുന്നത്.

പട്ടണത്തിലെ എല്ലാ സഞ്ചാരകേന്ദ്രങ്ങളും ഇതിനോടകം തുറന്നുകഴിഞ്ഞു. ഇവിടങ്ങളിലേക്കുള്ള ബുക്കിങ്ങും ആരംഭിച്ചുകഴിഞ്ഞു. ചൈനീസ് വാർത്താ ഏജൻസിയാ സിൻഹുവയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഷാങ്ഹായിലെ പ്രധാനപ്പെട്ട 84 സഞ്ചാരകേന്ദ്രങ്ങളാണ് തുറക്കുന്നത്. അതിനോടൊപ്പം 5200 ഹോട്ടലുകളും തുറക്കുന്നുണ്ട്. മ്യൂസിയം, ആർട്ട് ഗാലറി, ലൈബ്രറി, സാംസ്കാരിക കേന്ദ്രങ്ങൾ, പാർക്കുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ഏപ്രിൽ മുപ്പതോടെ എല്ലാ സഞ്ചാരകേന്ദ്രങ്ങളും പണ്ടുള്ളതുപോലെ പ്രവർത്തിക്കും.

എല്ലാ സഞ്ചാരികളും മാസ്കുകൾ ധരിച്ചിരിക്കണം അതോടൊപ്പം കോവിഡ് 19 ഇല്ല എന്നുറപ്പുവരുത്തുന്ന മെഡിക്കൽ ക്യു ആർ കോഡും കൈയ്യിൽ കരുതണം. വിദഗ്ധ പരിശോധനയ്ക്ക് ശേഷമായിരിക്കും സഞ്ചാരകേന്ദ്രങ്ങളിലേക്ക് ആളുകളെ കടത്തിവിടുക.

Content Highlights: China reopens tourist places, Travel News