ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റിവല്‍ മൂന്നാം സീസണ്‍ റിപ്പോര്‍ട്ടിങ്ങില്‍ മാതൃഭൂമിക്ക് മൂന്ന് പുരസ്‌കാരങ്ങള്‍. സമഗ്ര കവറേജ്, മികച്ച ഫോട്ടോഗ്രാഫര്‍ (അച്ചടിമാധ്യമം), മികച്ച റിപ്പോര്‍ട്ടര്‍ (ഓണ്‍ലൈന്‍ മാധ്യമം) എന്നീ പുരസ്‌കാരങ്ങളാണ് മാതൃഭൂമി നേടിയത്. കാഷ് അവാര്‍ഡും മെമെന്റോയും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.

To advertise here,

മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം കോഴിക്കോട് യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ പി. കൃഷ്ണപ്രദീപിനും ഓണ്‍ലൈന്‍ മാധ്യമത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം അഞ്ജയ് ദാസിനും ലഭിച്ചു.സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനിയും പങ്കിട്ടു.

 മറ്റു പുരസ്‌കാരങ്ങള്‍: മികച്ച റിപ്പോര്‍ട്ടര്‍ (അച്ചടിമാധ്യമം): ആഭ രവീന്ദ്രന്‍-ദി ഹിന്ദു. മികച്ച റിപ്പോര്‍ട്ടര്‍ (ദൃശ്യമാധ്യമം): കെ.എം.ആര്‍. റിയാസ്-കേരള വിഷന്‍ ന്യൂസ്. മികച്ച ക്യാമറപേഴ്സണ്‍ (ദൃശ്യമാധ്യമം): വിനീഷ് ഒളവണ്ണ-റിപ്പോര്‍ട്ടര്‍ ടി.വി. സമഗ്ര കവറേജിനുള്ള പുരസ്‌കാരം (ദൃശ്യമാധ്യമം): 24 ന്യൂസ്. മികച്ച റേഡിയോ കവറേജ്: ഓള്‍ ഇന്ത്യ റേഡിയോ ആകാശവാണി പ്രാദേശികവാര്‍ത്താ വിഭാഗം.മന്ത്രി പി.എ. മുഹമ്മദ് റിയാസ് അവാര്‍ഡുകള്‍ സമ്മാനിച്ചു.