പാരീസ്, ലണ്ടന്‍, ആംസ്റ്റര്‍ഡാം.. ഒരു യൂറോപ്യന്‍ യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ഏവരുടെയും മനസ്സില്‍ തെളിയുന്ന നഗരങ്ങളാണിവ. ഇതില്‍ ആംസ്റ്റര്‍ഡാം യാത്ര ഇനി അത്ര എളുപ്പമാവില്ലെന്നാണ് പുതിയ വാര്‍ത്തകള്‍. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളെത്തുന്ന ആംസ്റ്റര്‍ഡാം അമിത ടൂറിസം മൂലമുള്ള നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഇതിനുള്ള പരിഹാരമായാണ് ഇവിടെ ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്തിയത്. ഇപ്പോഴിതാ ടൂറിസ്റ്റ് ടാക്‌സില്‍ വന്‍ വര്‍ധനവ് വരുത്താന്‍ ഒരുങ്ങുകയാണ് ഈ നഗരം. ഇതോടെ യൂറോപ്പില്‍ ഏറ്റവും ഉയര്‍ന്ന ടൂറിസ്റ്റ് ടാക്‌സ് നിലവിലുള്ള സ്ഥലമായി ആംസ്റ്റര്‍ഡാം മാറും.
അടുത്ത വര്‍ഷത്തോടെ ടൂറിസ്റ്റ് ടാക്‌സില്‍ 12.5 ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്താനാണ് തീരുമാനം. ആംസ്റ്റര്‍ഡാമില്‍ താമസിക്കുകയും ക്രൂസ് ഷിപ്പില്‍ വരുകയും ചെയ്യുന്ന വിദേശ സഞ്ചാരികളെയാണ് ഈ ടാക്‌സ് വര്‍ധവ് കൂടുതലായി ബാധിക്കുക. ടൂറിസ്റ്റ് നികുതിയിലൂടെയുള്ള വരുമാനം അമിത ടൂറിസംമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഉപയോഗിക്കുമെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.

നേരത്തെ ക്രൂസ് ഷിപ്പുകള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും ആംസ്റ്റര്‍ഡാം തീരുമാനിച്ചിരുന്നു. സമുദ്രമലിനീകരണം കുറയ്ക്കാനും അമിത ടൂറിസം നിയന്ത്രിക്കാനും വേണ്ടിയായിരുന്നു ഈ നിയന്ത്രണം. അതോടൊപ്പം ആംസ്റ്റര്‍ഡാമിലെ പ്രശസ്തമായ റെഡ്ലൈറ്റ് ഡിസ്ട്രിക്ടില്‍ സര്‍ക്കാര്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ലഹരിക്കും ലൈംഗികതയ്ക്കും പ്രശസ്തമായ തെരുവുകള്‍ തേടി ഓരോ മാസവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ആംസ്റ്റര്‍ഡാമിലെത്തുന്നത്.
ലോക ടൂറിസം ഭൂപടത്തില്‍ മുന്നിട്ട് നില്‍ക്കുന്ന പല നഗരങ്ങളും ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി സമാനമായ നികുതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാര്‍സലോണ, ഹവായ്, ബാലി തുടങ്ങിയ ഡെസ്റ്റിനേഷനുകളിലാണ് പല പേരുകളിലുള്ള ടൂറിസ്റ്റ് നികുതികളുള്ളത്. അമിത ടൂറിസത്തെ തുടര്‍ന്ന് സഞ്ചാരികളുടെ എണ്ണം കുറയ്ക്കാനും ഗുണമേന്മയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമാണ് ഈ നികുതി ഈടാക്കുന്നതെന്നാണ് വിശദീകരണം.
Content Highlights: Amsterdam all set to enforce the highest tourist tax in Europe
Published: 12 Oct 2023, 08:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented