ഗുഡ്ഗാവ്: വിമാനം റദ്ദാക്കിയതിനെ തുടർന്ന് വയോധികരായ ദമ്പതികൾക്ക് ദുരനുഭവത്തിന് ഇടയാക്കിയ അമേരിക്കൻ എയർലൈൻസിന് 2.22 ലക്ഷം രൂപ പിഴ. ഗുഡ്ഗാവ് ഉപഭോക്തൃ കോടതിയാണ് ഉത്തരവിട്ടത്. ഹർഭജൻ സിങ് ബെയിൻസ് (84), ആശാ റെയ്നി (78) എന്നിവരുടെ പരാതിയിലാണ് വിധി.
ഡൽഹിയിൽ നിന്ന് ന്യൂയോർക്ക് വഴി ചിക്കാഗോയിലേക്ക് പോയ ദമ്പതികൾക്ക് എയർലൈൻസിന്റെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. ന്യൂയോർക്ക്-ചിക്കാഗോ വിമാനം റദ്ദാക്കിയതിനാൽ ഇവർക്ക് 10 മണിക്കൂറിലധികം എയർപോർട്ടിൽ ഇരിക്കേണ്ടി വന്നു. ഇതോടെ ചിക്കാഗോയിലെ കുടുംബ ചടങ്ങിൽ ഇരുവർക്കും പങ്കെടുക്കാനായില്ല.
വിസയുടെ പേരിൽ തെറ്റായ കാരണങ്ങൾ ഉന്നയിച്ച് ചിക്കാഗോ-ആംസ്റ്റർഡാം വിമാനത്തിൽ ഇവരെ കയറ്റിയില്ല. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും 2.5 മണിക്കൂർ കൗണ്ടറിന് മുന്നിൽ നിർത്തിച്ചുവെന്നും പരാതിയിൽ പറയുന്നു. ഫിലാഡൽഫിയ എയർപോർട്ടിൽ വിമാനം മാറിക്കയറാൻ ആവശ്യമായ സൗകര്യം നൽകിയില്ലെന്നും പരാതിയുണ്ട്.
കോടതിയിൽ ഹാജരാകാനോ മറുപടി നൽകാനോ എയർലൈൻസ് തയ്യാറായില്ല. എയർലൈൻസിന്റെ നിലപാട് കണക്കിലെടുത്ത്, അവരുടെ അഭാവത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.
സാമ്പത്തിക നഷ്ടം കൃത്യമായി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും, വയോധികർക്കുണ്ടായ മാനസിക വിഷമം കണക്കിലെടുത്ത് കോടതി നഷ്ടപരിഹാരം അനുവദിക്കുകയായിരുന്നു.
സമാനമായ പരാതികൾക്ക് ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ നമ്പറായ 1915-ൽ ബന്ധപ്പെടാം.
Content Highlights: The Gurugram Consumer Court has ordered American Airlines to pay ₹2.22 lakh in compensation to an elderly Indian couple for mental agony caused by flight cancellations, misinformation, and severe negligence at the airport.
Published: 20 Jun 2026, 09:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented