കൊച്ചി: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കുള്ള രണ്ട് വിമാന സർവീസുകൾ വ്യാഴാഴ്ച (ഒക്ടോബർ 8) റദ്ദാക്കി.

To advertise here,

കൊച്ചിയിൽ നിന്നും രാത്രി 7.55ന് പുറപ്പെടേണ്ടിയിരുന്ന ആകാശ എയറിന്റെ QP523 വിമാനവും രാത്രി 9.40ന് പുറപ്പെടേണ്ടിയിരുന്ന സൗദിയയുടെ SV775 വിമാനവുമാണ് സുരക്ഷാ പ്രശ്‌നങ്ങളാൽ റദ്ദാക്കിയത്.

റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ കൂടുതൽ വിവരങ്ങൾക്കും തുടർ യാത്രാ ക്രമീകരണങ്ങൾക്കുമായി ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ കസ്റ്റമർ സർവീസ് സെന്ററുമായി ബന്ധപ്പെടണമെന്ന് സിയാൽ അധികൃതർ അറിയിച്ചു.