റിയാദ്: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിമാന സർവീസുകൾ മുടങ്ങി. ഇന്ത്യൻ യാത്രക്കാരെയും വിമാന സർവീസുകളെയും ഉൾപ്പെടെ പ്രതിസന്ധിയിലാക്കി നിരവധി സർവീസുകൾ റദ്ദാക്കുകയോ മുടങ്ങുകയോ ചെയ്തു.
ഒക്ടോബർ എട്ടിന് വൈകിട്ട് 4.25 വരെയുള്ള കണക്കുകൾ പ്രകാരം റിയാദിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന 378 വിമാനങ്ങളിൽ 169 സർവീസുകൾ റദ്ദാക്കി. റിയാദിലേക്കുള്ള 369 വിമാനങ്ങളിൽ 124 സർവീസുകളെയും പ്രതിസന്ധി ബാധിച്ചു.
എയർ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് ഷെഡ്യൂൾഡ് സർവീസുകളും റദ്ദാക്കി. എയർ ഇന്ത്യയുടെ രണ്ട് സർവീസുകളിൽ ഒന്നും തടസപ്പെട്ടു. നേരത്തെ തന്നെ ഇൻഡിഗോ സർവീസുകളും റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്.
സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയക്കാണ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. റിയാദിൽ നിന്നുള്ള 140 സർവീസുകളിൽ 97 എണ്ണവും റദ്ദാക്കി. റിയാദിലേക്കുള്ള 136-ൽ 87 സർവീസുകളും മുടങ്ങി.
സുരക്ഷ കണക്കിലെടുത്ത് കിങ് ഖാലിദ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പലതവണ മണിക്കൂറുകളോളം നിർത്തിവെച്ച ശേഷമാണ് പുനരാരംഭിച്ചത്. യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസ് സ്ഥിരീകരിച്ച ശേഷം മാത്രമേ വിമാനത്താവളത്തിലേക്ക് പുറപ്പെടാവൂവെന്ന് നിർദേശമുണ്ട്.
Content Highlights: Houthi attack halts Riyadh flights affecting Indian routes and airlines
Published: 09 Oct 2026, 12:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented