പലതരം വിസകളുണ്ട്. യാത്രയുടെ ഉദ്ദേശ്യമാണ് ഏത് വിസ വേണമെന്ന് തീരുമാനിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് എല്ലാതരം വിസകളെ കുറിച്ചും അറിയാം.
നോൺ-ഇമിഗ്രന്റ് വിസ (താൽക്കാലികം): വിനോദസഞ്ചാരം, പഠനം, ബിസിനസ്സ് തുടങ്ങിയ ആവശ്യങ്ങൾക്ക് കുറഞ്ഞ കാലയളവിലേക്ക് മാത്രം നൽകുന്നത്.
ഇമിഗ്രന്റ് വിസ (സ്ഥിരതാമസം): മറ്റ് രാജ്യത്ത് സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും നൽകുന്ന അനുമതി.
ടൂറിസ്റ്റ് വിസ : വിനോദസഞ്ചാരത്തിനും സന്ദർശനത്തിനും.
ബിസിനസ് വിസ : ബിസിനസ്സ് മീറ്റിംഗുകൾക്കും ഔദ്യോഗിക ചർച്ചകൾക്കും.
വർക്ക് / എംപ്ലോയ്‌മെന്റ് വിസ : വിദേശത്ത് ജോലി ചെയ്യുന്നതിന്.
സ്റ്റുഡന്റ് വിസ : ഉപരിപഠനത്തിനും ഗവേഷണത്തിനും.
ട്രാൻസിറ്റ് വിസ : ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുമ്പോൾ ഇടത്താവളങ്ങളിൽ തങ്ങാൻ (24-72 മണിക്കൂർ).
മെഡിക്കൽ വിസ : വിദേശത്ത് ചികിത്സ തേടുന്നതിന്.
ഡിജിറ്റൽ നോമാഡ് വിസ : റിമോട്ട് ജോലികൾ ചെയ്ത് വിദേശത്ത് താമസിക്കാൻ.
വിസ അനുവദിക്കുന്ന രീതി
പരമ്പരാഗത സ്റ്റിക്ക് വിസ / പേപ്പർ വിസ: എംബസി വഴി പാസ്പോർട്ടിൽ പതിച്ചുനൽകുന്നത്.
ഇ-വിസ (e-Visa): ഓൺലൈനായി അപേക്ഷിച്ച് നേടുന്നത്.
വിസ ഓൺ അറൈവൽ (VoA): രാജ്യത്തിന്റെ അംഗീകൃത എൻട്രി പോയിന്റിൽ ലഭിക്കുന്നത്. (വിമാനത്താവളം, കര-കടൽ അതിർത്തികൾ എന്നിവ)
(ശ്രദ്ധിക്കുക: ഒരേ രാജ്യത്തിന് തന്നെ വിവിധ ആവശ്യങ്ങൾക്ക് വ്യത്യസ്ത വിസകളുണ്ട്. ഒരു രാജ്യത്തിന്റെ വിസ നിയമം മറ്റൊരു രാജ്യത്തിന്റേതു പോലെയാകണമെന്നില്ല.വിസയുടെ കാലാവധി, പ്രവേശന നിബന്ധനകൾ എന്നിവ യാത്രയ്ക്ക് മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റിലോ അതത് എംബസിയിലോ പരിശോധിക്കുക)
Content Highlights: Comprehensive overview of visa categories (Non-immigrant vs Immigrant)., Clear distinction between tourist, business, work, and medical visas., Explanation of modern visa issuance methods like e-Visa and Visa on Arrival., Crucial advice on verifying embassy regulations before booking tickets.
Published: 30 Jul 2026, 12:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented