ലോകം മുഴുവന്‍ ചുറ്റിക്കാണുകയായിരുന്നു ഉദ്ദേശം. യാത്രയ്ക്കായി വിമാനത്തെ ആശ്രയിക്കില്ലെന്ന് ആദ്യമേ ഉറപ്പിച്ചു. ഇവിടെ തുടങ്ങുന്നു ഡാനിഷ് സാഹസികനായ തോര്‍ബോണ്‍ സി പെഡേഴ്‌സണ്‍ അഥവാ തോറിന്റെ യാത്ര.

2013 ഒക്ടോബര്‍ പത്തിനായിരുന്നു യാത്ര തുടങ്ങിയത്. പലതരം ഭൂമേഖലകളും നഗരങ്ങളും കണ്ടു. വിവിധതരം ഭക്ഷണങ്ങള്‍ രുചിച്ചു. സ്വന്തം അച്ഛനയച്ച ഒരു ലേഖനം വായിച്ചതാണ് പെഡേഴ്‌സണെ ലോകയാത്രയ്ക്ക് പ്രേരിപ്പിച്ചത്. ടെക്‌സ്റ്റൈല്‍ വ്യവസായ മേഖലയിലായിരുന്നു പെഡേഴ്‌സന്റെ അച്ഛന് ജോലി. അമ്മയാകട്ടെ ട്രാവല്‍ ഗൈഡും. കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ കുടുംബത്തിന് ന്യൂ ജഴ്‌സി, വാന്‍കൂവര്‍, ടൊറോന്റോ എന്നിവിടങ്ങളിലേക്ക് പോകേണ്ടി വന്നിരുന്നു. അന്നേ ആ ബാലന്റെ മനസില്‍ യാത്ര കയറിക്കൂടാന്‍ വേറെ കാരണമൊന്നും വേണ്ടിവന്നില്ല.

വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, കരീബിയന്‍ നാടുകള്‍, മെഡിറ്ററേനിയന്‍ നാടുകള്‍, മിഡില്‍ ഈസ്റ്റ് എന്നിവ ആറുവര്‍ഷം കൊണ്ട് കണ്ടു. ഏഷ്യയിലേക്കുള്ള പാതിവഴിയേ ആണ് കൊറോണ കാരണമുള്ള ലോക്ക്ഡൗണ്‍ യാത്ര മുടക്കിയത്.

 
 
 
 
 
 
 
 
 
 
 
 
 

Finally some good news😃👍⁣ ⁣ I’m very impressed with the Hong Kong Immigration Department!! My three month visa will expire on April 27th. To prevent overstaying I headed to the Immigration Tower in Wan Chai for an extension.⁣ ⁣ There was plenty of staff and everyone was really kind and helpful. I headed up to the 5th floor to collect a form and speak with a kind woman behind the counter. She sent me to the 3rd floor to make some copies. Then I had to go to the ground floor to catch the elevator to the 24th floor where I had a brief interview.⁣ ⁣ My case is now being processed and I’m invited back for an extension interview on May 21st. Between now and then I’m permitted to stay so in JUST 20 MINUTES my visa was effectively extended by 30 days.⁣ ⁣ Let’s hope the Saga continues long before. However it’s good to know that Hong Kong is so accommodating❤🇭🇰✨⁣ ⁣ #onceuponasaga #ModernViking #HKG #HongKong #香港

A post shared by Thor 🇩🇰 (@onceuponasaga) on  

 

ട്രെയിന്‍, ബസ്, കാബ്, ഷെയേഡ് ടാക്‌സി, ഫെറി തുടങ്ങി ചരക്കു കപ്പലിലടക്കമായിരുന്നു സഞ്ചാരം. അപ്പോഴും വിമാനം വേണ്ട എന്ന തീരുമാനത്തില്‍ നിന്ന് പെഡേഴ്‌സണ്‍ മാറിയില്ല. ഏകദേശം 20 അമേരിക്കന്‍ ഡോളറായിരുന്നു (1526 രൂപ) അദ്ദേഹത്തിന്റെ പ്രതിദിന യാത്രചെലവ്. ഡാനിഷ് സൈന്യത്തില്‍ റോയല്‍ ലൈഫ് ഗാര്‍ഡായിരുന്നു ഇദ്ദേഹം. പിന്നെ12 വര്‍ഷത്തോളം ഷിപ്പിങ്, ലോജിസ്റ്റിക്‌സ് മേഖലയിലും ജോലിനോക്കി. ഈ കാലയളവിലാണ് ഗ്രീന്‍ലാന്‍ഡ്, കസാക്കിസ്താന്‍, ഫ്‌ളോറിഡ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഇദ്ദേഹം പോകുന്നത്.

ലോക്ക്ഡൗണിനേത്തുടര്‍ന്ന് ഹോങ്കോങ്ങിലാണ് ഈ നാല്‍പ്പത്തിയൊന്നുകാരന്‍ ഇപ്പോഴുള്ളത്. പെട്ടുപോയെന്ന് കരുതി വെറുതേ ഇരിക്കുകയൊന്നുമല്ല തോര്‍. പ്രഭാഷണങ്ങള്‍ നടത്തും. റെഡ് ക്രോസിന്റെ പ്രാദേശിക സംഘത്തിനുവേണ്ടി പ്രവര്‍ത്തിക്കും. പിന്നെ 'വണ്‍സ് അപ്പോണ്‍ എ സാഗ' എന്ന പേരില്‍ ബ്ലോഗെഴുത്തും. 194 രാജ്യങ്ങള്‍ പെഡേഴ്‌സണ്‍ ഇതുവരെ സഞ്ചരിച്ചുകഴിഞ്ഞു. 203 രാജ്യങ്ങളാണ് പെഡേഴ്‌സന്റെ ലിസ്റ്റിലുള്ളത്. അതായത് ലക്ഷ്യത്തിലേക്ക് ഇനി വെറും ഒമ്പത് രാജ്യം മാത്രം.

Content Highlights: Thor's World Tour Without Flying, Covid 19, Travel Feature, Once Upon A Saga