അമേരിക്കയൊന്നുമല്ല മോനെ, ദേ, ഈ കേരളമാണ് ഒരേ പൊളി എന്ന് വിശേഷിപ്പിച്ച വിദേശിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഒരാഴ്ചക്കകം 173.4 k യാണ് ഇൻസ്റ്റാഗ്രാമിൽ വ്യൂവേഴ്‌സ്. രണ്ടായിരത്തോളം കമന്റ്‌സും മൂവായിരം റീപോസ്റ്റും! ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കാനിറങ്ങിയ ബ്രിട്ടീഷ് സഞ്ചാരിയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ജാക്ക് ഹീറ്റണാണ് കേരളത്തെ പൊക്കിയടിച്ച് സംസാരിച്ച് വീഡിയോ ഇട്ടത്. കേരളത്തിലുടനീളം യാത്ര ചെയ്യുന്ന ജാക്ക്, തന്റെ 'jack_ofalljourneys' എന്ന ഇൻസ്റ്റഗ്രാം, യൂട്യൂബ് പേജുകളിലൂടെയാണ് അനുഭവങ്ങൾ ഷെയർ ചെയ്യുന്നത്. കേരളത്തിലെ യാത്രയ്ക്കിടെ കാലിന് പരിക്കേറ്റപ്പോൾ പ്രതിഫലം കൂടാതെ ചികിൽസിച്ച നാട്ടുകാരെ പറ്റി പറയുന്നു. മറ്റ് സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോൾ വൃത്തി, സാമൂഹ്യബോധം തുടങ്ങിവയെല്ലാം കേരളത്തിൽ കൂടുതലാണെന്ന് ജാക്ക് പറയുന്നു. കാരണം ഉയർന്ന സാക്ഷരതയും.
Content Highlights: British influencer Jack Heaton's viral video showcasing Kerala's charm., Highlights Kerala's cleanliness, high literacy, and social awareness., Personal account of local hospitality during a medical emergency., Significant engagement on social media with 173.4k views in one week.
Published: 31 Jul 2026, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented