ദുബായ്: യു എഇയിലേക്ക് പ്രിയപ്പെട്ടവരുമൊത്ത് യാത്ര തിരിക്കാൻ ഇനി വിസാ ചെലവുകളെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ട. ഇന്ത്യൻ വിനോദ സഞ്ചാരികൾക്കായി അബുദാബി കൾച്ചർ ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റാണ്(DCT Abu Dhabi) തികച്ചും സൗജന്യമായി യു.എ.ഇ എൻട്രി വിസ നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് ഈ പ്രത്യേക ഓഫർ.

To advertise here,

ഇന്ത്യയിൽ നിന്ന് മടക്കയാത്രാ വിമാന ടിക്കറ്റും അബുദാബിയിലെ ഹോട്ടലിൽ കുറഞ്ഞത് മൂന്നു രാത്രിയിലെ താമസവും ഉൾപ്പെടുന്ന പാക്കേജുകൾക്കാണ് സൗജന്യ വിസ ലഭിക്കുക. അംഗീകൃത ട്രാവൽ ഏജൻസികൾ അല്ലെങ്കിൽ ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമുകൾ (OTAs) വഴി മാത്രമായിരിക്കണം ബുക്കിങ് . വ്യക്തിപരമായി അപേക്ഷിക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 20,000 സഞ്ചാരികൾക്കാണ് സൗജന്യ വിസ അനുവദിക്കുന്നത്.