
ബുവാന് ബാജോയിലേക്ക് നീല ജലാശയത്തിലൂടെ കടന്നുപോകുന്നതിനിടെ ഒട്ടേറെ മത്സ്യഗ്രാമങ്ങളും ആളില്ലാദ്വീപുകളും വെള്ളമണല്‍ ദ്വീപുകളും ഞങ്ങളുടെ ബോട്ട് കടന്നുപോയി. കിഴക്കന്‍ ഇന്‍ഡൊനീഷ്യയിലെ കൊമോഡോ ദ്വീപിന്റെ തുടക്കമാണ് ലാബുവാന്‍ ബാജോയെന്ന തുറമുഖപട്ടണം. ചാര്‍ട്ടേഡ് ബോട്ടിന്റെ ബോര്‍ഡില്‍ ഗംഭീരമായ ഭക്ഷണമാണൊരുക്കിയിരുന്നത്. വരട്ടിയ മീന്‍, പൊരിച്ച കോഴി, സാലഡുകള്‍, നന്നായി പുഴുങ്ങിയെടുത്ത വാഴപ്പഴം, തണ്ണിമത്തന്, പൈനാപ്പിള്‍ അങ്ങനെ ധാരാളം വിഭവങ്ങള്‍. കടല്‍പ്പാലത്തിലൂടെ നടക്കുമ്പോള്‍ ഏവരെയും ആകര്‍ഷിക്കുന്ന പവിഴപ്പുറ്റുകള്‍ കാണാം.

കടലില്‍ മുങ്ങുന്നവര്‍ (ഡൈവര്‍) പറയുന്നത് ലോകത്തിലെ മികച്ച ഡൈവിങ് സ്ഥലമാണിതെന്നാണ്. കൊമോഡോ ദേശീയപാര്‍ക്കിന് സമീപമുള്ള കടലിന്റെ അടിത്തട്ടില്‍ സ്രാവുകളും നീരാളികളും ധാരാളമുണ്ട്. 385 വിഭാഗത്തില്‍പെട്ട മനോഹരമായ പവിഴപ്പുറ്റുകള്‍, കണ്ടല്‍ക്കാടുകള്‍, ആയിരക്കണക്കിന് മത്സ്യവര്‍ഗങ്ങളുടെ ആവാസകേന്ദ്രമായ കടല്പ്പോച്ചകള്, 70 ഇനം സ്പോഞ്ചുകള്‍, 10 തരം ഡോള്‍ഫിനുകള്‍, ആറിനം തിമിംഗിലങ്ങള്‍, ആമകള്‍... അങ്ങനെ അങ്ങനെ ധാരാളം ജീവികള്‍ കടലിന്റെ അടിത്തട്ടിലുണ്ട്. എന്നാല്‍ ഏറ്റവും ആകര്‍ഷണീയം പാര്‍ക്കില്‍ കാണുന്ന കൊമോഡോ ഡ്രാഗണാണ്. ലോകത്തിലെ തന്നെ അമ്പരിപ്പിക്കുന്ന ജീവിവര്ഗങ്ങളിലൊന്നാണിത്.

ലോകത്തിലെ ഏറ്റവും വലിയ പല്ലിയെതേടിയുള്ള യാത്രക്ക് ഒരു ഗൈഡ് ഞങ്ങളെ സഹായിക്കാനായുണ്ടായിരുന്നു. ഒരു ദിവസം മുഴുവന്‍ കറങ്ങാനുള്ള വകുപ്പ് ദ്വീപിലുണ്ട്. എന്നാല്‍ ചെറിയൊരു ചുറ്റിക്കാണല് മാത്രമാണ് ഞങ്ങളുദ്ദേശിച്ചത്. ആളെക്കൊല്ലുന്ന ചൂടായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. പ്രവേശനകവാടം കഴിഞ്ഞ് കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ ചില കൊമോഡോകളെ ഞങ്ങള്‍ കണ്ടു. അവരുടെ ഭക്ഷണസ്ഥലത്ത് കിടക്കുകയായിരുന്നു ചിലത്. മറ്റ് ചിലത് റേഞ്ചേഴ്സ് ഓഫീസിന് സമീപം നിദ്രയിലായിരുന്നു. അതിനിടെ പാര്‍ക്കിലെ മറ്റ് പല ജീവികളെയും ഞങ്ങള്‍ കണ്ടു. കാട്ടുപന്നികളും കുരങ്ങുകളും മാനുകളും അസംഖ്യം പക്ഷികളും അവിടെയുണ്ടായിരുന്നു. എന്നാല്‍ കടലിലെ സസ്യവര്‍ഗങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ പാര്‍ക്കിലെ സസ്യജാലത്തിന് വൈവിധ്യം കുറവാണ്.

വീണ്ടും ഞങ്ങള്‍ കൊമോഡോകളെ കണ്ടുമുട്ടി. തണലില്‍ വിശ്രമിക്കുകയായിരുന്നു മിക്കതും. ഈ ഭീമന് പല്ലികള്‍ സംരക്ഷിത ജീവിവര്‍ഗമാണ്. നാലായിരത്തോളം കൊമോഡോ ഡ്രാഗണുകള്‍ മാത്രമാണ് ഭൂമിയില്‍ ജീവിച്ചിരിക്കുന്നത്. അവയില്‍ ബഹുഭൂരിഭാഗവും ഈ ദ്വീപില്തന്നെയാണ്. ഇവയുടെ നീളം രണ്ടോ മൂന്നോ മീറ്ററോളം വരും. ചെറിയ കണ്ണുകളും കൂര്‍ത്ത നഖങ്ങളുമാണിവയ്ക്ക്. നന്നായി തുന്നിയ ലോഹപടച്ചട്ടയോട് സാമ്യമുള്ള ശരീരം. കടിയേറ്റാല്‍ വിഷബാധ ഉറപ്പാണ്. 165 കിലോ തൂക്കം ഉണ്ടാകും. കൊമോഡയ്ക്ക് 60 പല്ലുകളുണ്ടെന്ന് ഗൈഡ് പറഞ്ഞു. വായ് നിറയെ അപകടകാരികളായ ബാക്ടീരിയകളാണ്. ഈ പല്ലികള്‍ക്ക് അപാര ഘ്രാണശക്തിയാണുള്ളത്. അതിനാല്‍ അടുത്തേക്കൊന്നും പോകരുതെന്ന താക്കീത് കിട്ടി. നമ്മുടെ കാലിന്റെ വലുപ്പമുള്ള നാക്ക് എപ്പോഴും അകത്തേക്കും പുറത്തേക്കും ചലിപ്പിച്ചുകൊണ്ടിരിക്കും. ഉമിനീര് പുറത്തേക്ക് ഒലിച്ചുകൊണ്ടിരിക്കും. ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്ന ഒന്നിനെ ഞങ്ങള്‍ അതിനിടെ കണ്ടു.

ഭീമമായ ആകാരമുണ്ടെങ്കിലും അവര്‍ മൃഗങ്ങള്‍ക്കിടയിലെ സ്ഥിരം വേട്ടക്കാരല്ല. ഇരയ്ക്ക് വേണ്ടി കാത്തിരിക്കാന്‍ ക്ഷമ കാണിക്കുന്നവരാണവര്‍. ദുര്‍ബലരോ പരിക്കേറ്റതോ ആയ മൃഗങ്ങളെയാണ് അവര്‍ ആക്രമിക്കാറുള്ളത്. ചീഞ്ഞ മാംസമാണ് അവര്‍ കഴിക്കാറുള്ളതെങ്കിലും മാനുകളെയും എരുമകളെയുമെല്ലാം അവ കൊന്നുതിന്നും. ഒരു കൊമോഡോ മരത്തില്‍ കയറുന്നത് ഞങ്ങള്‍ കണ്ടു. സ്വന്തം വര്‍ഗത്തില്‍പ്പെട്ടവ ചത്താലും അവയെ തിന്നുന്നവരാണ് കൊമോഡോകളെന്ന് ഗൈഡ് പറഞ്ഞു. കുട്ടികളെ മരത്തില്‍ ജീവിക്കാന്‍ മുതിര്‍ന്നവര്‍ പ്രേരിപ്പിക്കുമത്രെ. അഞ്ചുവയസ്സ് വരെയുള്ളവയെ മുതിര്‍ന്നവര്‍ കൊന്നുതിന്നാനുള്ള സാധ്യത തടയാനാണിത്. സ്ത്രീ പ്രജകള്‍ മുട്ട പക്ഷിക്കൂടുകളില്‍ ഒളിപ്പിച്ചുവെക്കും. ഇല്ലെങ്കില്‍ മുതിര്‍ന്ന കൊമോഡോകള്‍ ഇവ എടുത്ത് തിന്നെന്നുവരും.

റിന്കയിലും തൊട്ടടുത്തുള്ള കൊമോഡോയിലുമാണ് ഡ്രാഗണുകളെ കൂടുതലായി കാണുന്നത്. ലാബുവന്‍ ബാജോയില്‍ നിന്ന് 17 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ലാബുവന്‍ ബാജോ. ഇവിടെയാണ് സഞ്ചാരികള്‍ കൂടുതലായെത്തുന്നത്. കൊമോഡോ ഡ്രാഗണുകള്‍ ഇവിടുത്തെ റേഞ്ചര്‍ ഓഫീസുകള്‍ക്ക് സമീപം കൂട്ടമായെത്തുന്നതു കൊണ്ടാണിത്. റിന്കയില് ഡ്രാഗണുകള്‍ക്ക് തീറ്റ കൊടുക്കാന്‍ പ്രത്യേക സ്ഥലമൊന്നുമില്ല. പക്ഷേ, ലോഹ ബുവായിലെ അടുക്കളയുടെ സമീപം ഇവ കൂട്ടമായി ഭക്ഷണം കാത്തുകിടക്കും. അതുകൊണ്ട് പാര്‍ക്കില്‍ പലപ്പോഴും ഇവയെ കാണാന്‍ കിട്ടില്ല. എന്നാല്‍ ഗൈഡുകള്‍ക്ക് ഇവ വെയിലേറ്റ് കിടക്കുന്ന സ്ഥലം കൃത്യമായി അറിയാം. മുട്ട കുഴിച്ചിടാന്‍ പെണ് ഡ്രാഗണുകള്‍ തീര്‍ത്ത വലിയ കുഴികളും അവര്‍ കാണിച്ചുതരും.

തിരിച്ചുവരുന്നതിനിടെ പാര്‍ക്കിനുള്ളിലെ പിങ്ക് ബീച്ചിലും ചിലര്‍ തങ്ങി. പച്ചക്കടലാമ, ലയണ്‍ ഫിഷ് തുടങ്ങിയ ജലജീവികളെ ഇവിടെ കാണാം. ചിലര്‍ തൊട്ടടുത്തുള്ള കുന്നില്‍ കയറി ബീച്ചിന്റെ വിഹഗവീക്ഷണവും നടത്തി. കടലില്‍ മുങ്ങാംകുഴിയിടുന്നവരെ ഇവിടുത്തെ കടല്‍ജീവികളുടെ വൈവിധ്യം അദ്ഭുതപ്പെടുത്തും.
Komodo National Park
Located between the islands of Sumbawa and Flores, Komodo National Park (KNP) is spread over three main islands, Rinca, Komodo and Padar, and numerous smaller ones. Covering an area of 219,322 ha, the park is home to a diverse ecosystem, which includes open grass-woodland savannah and tropical deciduous forest. KNP was initially established to conserve the population of Komodo dragons with native colonies on each of Komodo, Gila Motang, Rinca and Flores. In 1977, the park was declared a biosphere reserve by the UNESCO. The Komodo Dragon (Varanus Komodoensis) is an endangered species which can only be found in the Komodo National Park (KNP) in East Nusa Tenggara (NTT). KNP was declared a World Heritage Site by UNESCO in 1986.
Rinca is slightly smaller than Komodo, close to Labuanbajo and easily done in a day trip. Boats arrive at the sheltered dock of Loh Kima, from where it’s a five-minute walk through the mangroves, home to long-tail macaques and wild water buffalo, to the PHKA station camp at Loh Buaya. Pay your fee here, and keep the entrance ticket if you’re heading to Komodo. Two types of guided walks are offered. An hour’s loop trail is included with your admission.

How to reach: There are flights from Bali to Labuan Bajo, the transit port town to several islands. Chartered boats can be hired from Labuan Bajo port which takes 4 hours to Komodo Island. It is 22 nautical miles from the mainland. There are faster boats which take only two hours. Lunch and snacks are served on the boat on prior intimation. Extra charges are collected for snorkeling.
Stay: Accommodation options are plentiful in Laban Bajo.
(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Travel to Komodo National Park, Komodo Dragons, Mathrubhumi Yathra
Published: 13 Mar 2020, 04:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented