യാത്ര ചെയ്യാനും ലോകം ചുറ്റിക്കാണാനും ഏറെ ഇഷ്ടമുള്ള വ്യക്തിയാണ് നടി സാറാ അലി ഖാൻ. എങ്കിലും, എല്ലാ വർഷവും അവരുടെ ഹൃദയം കവരുന്ന ഒരിടമുണ്ടെങ്കിൽ അത് കേദാർനാഥ് ആണ്. ചോട്ടാ ചാർ ധാം തീർഥാടന കേന്ദ്രങ്ങളിൽ ഏറ്റവും വിദൂരമായ ഈ നഗരം, പരമശിവന് പ്രാർഥനകൾ അർപ്പിക്കാനായി രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽനിന്നും ഭക്തരെ ആകർഷിക്കുന്നു.
പരമശിവനായി സമർപ്പിച്ചിരിക്കുന്ന കേദാർനാഥ് ക്ഷേത്രം, ഇന്ത്യയിലെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്. ക്ഷേത്രത്തിന് പിന്നിലായി ഗാംഭീര്യത്തോടെ കേദാർനാഥ് കൊടുമുടിയും കേദാർ ഡോമും മറ്റ് ഹിമാലയൻ കൊടുമുടികളും നിലകൊള്ളുന്നു.
സുശാന്ത് സിങ് രജ്പുത്തിനൊപ്പം അഭിനയിച്ച തൻ്റെ ആദ്യ ചിത്രമായ 'കേദാർനാഥ്' (2018) ചിത്രീകരിച്ചത് ഇവിടെയായതുകൊണ്ട് ഈ പുണ്യസ്ഥലത്തിന് സാറയുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. അതിനുശേഷം, എല്ലാ വർഷവും പ്രാർഥനകൾ അർപ്പിക്കാനായി കേദാർനാഥ് സന്ദർശിക്കുന്നത് സാറ ഒരു പതിവാക്കി.
മനോഹരമായ സൂര്യാസ്തമയങ്ങളും ക്ഷേത്ര സന്ദർശനങ്ങളും പ്രകൃതിരമണീയമായ കാൽനടയാത്രകളും കൊണ്ട് സമ്പന്നമായിരുന്നു അവരുടെ ഇത്തവണത്തെ യാത്ര. യാത്രയുടെ ചിത്രങ്ങളും വീഡിയോകളും അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
കഠിനമായ തണുപ്പിനെ നേരിടാൻ കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ച്, പകൽ സമയങ്ങളിൽ പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കാനും മലമ്പാതകളിലൂടെ സഞ്ചരിക്കാനും സാറ ശ്രമിച്ചു. ക്ഷേത്ര സന്ദർശനത്തിന്റെ ഒട്ടേറെ ചിത്രങ്ങളും അവർ പങ്കുവെച്ചു. ‘അഗ്ലേ സാൽ ഫിർ ബുലാന [അടുത്ത വർഷവും എന്നെ വിളിക്കണേ]’ എന്ന് തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സാറ കുറിച്ചു.
ആ സ്ഥലത്തോടുള്ള തൻ്റെ നന്ദിയും ആരാധനയും പ്രകടിപ്പിച്ചുകൊണ്ട് സാറ കുറിച്ചത് ഇങ്ങനെയാണ്, ‘ജയ് ശ്രീ കേദാർ. തികച്ചും പരിചിതമെന്ന് തോന്നുകയും എന്നാൽ ഓരോ തവണയും എന്നെ അത്ഭുതപ്പെടുത്തുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന ലോകത്തിലെ ഒരേയൊരു സ്ഥലം. നന്ദി മാത്രം. എനിക്കുള്ളതെല്ലാം നൽകിയതിനും എന്നെ ഞാനാക്കിയതിനും നന്ദി’.
മുൻപ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ സാറ കേദാർനാഥിനോടുള്ള തൻ്റെ ഇഷ്ടത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അതിങ്ങനെയായിരുന്നു: ‘ഞാൻ പലതവണ കേദാർനാഥിൽ പോയിട്ടുണ്ട്, എല്ലാ വർഷവും പോകാനാകുമെന്നാണ് പ്രതീക്ഷ. ആ സ്ഥലമാണ് എന്നെ ഞാനാക്കിയത്. ഇവിടെ വരുന്ന ഭൂരിഭാഗം പേരും എൻ്റെ സിനിമ കണ്ടിട്ടുണ്ട്. അതുകൊണ്ട് അവർക്കെന്നെ അറിയാം. കേദാർനാഥിനടുത്തുള്ള ഒരു ധാബയിൽ ഞാൻ ഇരിക്കുകയാണെങ്കിൽ, മിക്ക ആളുകളും എന്നെ തിരിച്ചറിയാറുണ്ട്’.
Content Highlights: Actor Sara Ali Khan`s spiritual annual visits to Kedarnath, her debut film location. Explore her journey, temple visits, and gratitude for the sacred Himalayan site.
Published: 23 Oct 2025, 08:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented