ഒറ്റ ദിവസം കൊണ്ട് കാണാം തിരുവനന്തപുരത്തെ കൊട്ടാരക്കാഴ്ചകള്‍


ടി രാമാനന്ദകുമാര്‍

കൊട്ടാരങ്ങളുടെ നഗരമാണ് തിരുവനന്തപുരം. തലസ്ഥാന നഗരിയിലെത്തുമ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഈ കൊട്ടാരങ്ങൾ കണ്ടൊരു യാത്ര പ്ലാൻ ചെയ്യാം

തിരുവനന്തപുരം പാലസ് സർക്യൂട്ട്

രാജഭരണത്തിന്റെ പ്രൗഢി ഇന്നും നെറുകയിലേന്തുന്ന നഗരമാണ് തിരുവനന്തപുരം. ചരിത്രത്തിന്റെ തേരോടിയ രാജപാതകള്‍. കോട്ടയും, കൊട്ടാരങ്ങളും ചേര്‍ന്ന ജനപദം. സ്വാതിയുടെയും ഇരയിമ്മന്‍തമ്പിയുടെയും ഷഡ്കാലഗോവിന്ദമാരാരുടെയും സംഗീതം കേട്ടുണര്‍ന്ന പുലരികള്‍.

തഞ്ചാവൂര്‍ നര്‍ത്തകിമാരുടെ ചിലമ്പൊലി ഓര്‍മിക്കുന്ന കൊട്ടാരക്കെട്ടുകള്‍. ഉണ്ണായിവാര്യരുടെയും കുഞ്ചന്‍നമ്പ്യാരുടെയും കാവ്യമാധുരി കലര്‍ന്ന സദസ്സുകള്‍. രാജാരവിവര്‍മയുടെ ചിത്രവിസ്മയം നിറഞ്ഞ അങ്കണങ്ങള്‍. ഭരണസിരാകേന്ദ്രത്തിന്റെ തിരക്കിനിടയിലും പാരമ്പര്യത്തിന്റെ പെരുമയും തമിഴ്മണവും വിട്ടുമാറാത്ത, ശ്രീപദ്മനാഭനെ പ്രണമിച്ചുനില്‍ക്കുന്ന നഗരത്തിന് കനക നിക്ഷേപത്തിന്റെ മാത്രമല്ല കലയുടെ കൈപ്പൊരുളും നിരവധിയാണ്.

കൊട്ടാരങ്ങളുടെ പദ്മനാഭക്ഷേത്രം
പദ്മതീര്‍ത്ഥക്കരയില്‍ തുടങ്ങി നഗരമെങ്ങുംവ്യാപിച്ചുകിടക്കുന്നു കൊട്ടാരക്കെട്ടുകള്‍. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുചുറ്റും കോട്ടയ്ക്കകത്തുമാത്രം ചെറുതും വലുതുമായ 20 ഓളം കൊട്ടാരങ്ങളുണ്ട്. മാര്‍ത്താണ്ഡവര്‍മയുടെ കല്‍പ്പനകളും ധര്‍മരാജാവിന്റെ കഥകളിസംഗീതവും സ്വാതിയുടെ കീര്‍ത്തനങ്ങളും ഒരിക്കല്‍ ഇവിടെ മുഖരിതമായിരുന്നു. പദ്മതീര്‍ത്ഥത്തിന് അഭിമുഖമായി നില്‍ക്കുന്ന വലിയകൊട്ടാര സമുച്ചയമാണ് ഇവയില്‍ പഴക്കമേറിയത്. മാര്‍ത്താണ്ഡവര്‍മ വലിയകൊട്ടാരത്തിലാണ് താമസിച്ചിരുന്നത്. ഇതിനുമുന്നില്‍ കരുവേലപ്പുരമാളിക കാണാം. ധര്‍മരാജാവ് താമസിച്ചിരുന്ന ഈ മാളികയിലാണ് മേത്തമണിയെന്ന നാഴികമണിയുള്ളത്.

padmanabha temple
പദ്മനാഭക്ഷേത്രം

അടുത്ത് ചൊക്കിട്ടമണ്ഡപം. രാജഭരണക്കാലത്ത് ചതുരംഗം കളിക്കാന്‍ ഉപയോഗിച്ചിരുന്ന മണ്ഡപത്തില്‍സ്വാതിയുടെ ഭരണകാലത്ത്് നവരാത്രി ഉത്സവം നടത്തിയിരുന്നു. ഇന്നും നവരാത്രിനാളില്‍ പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നും എഴുന്നള്ളിക്കുന്ന തേവാരക്കെട്ട് സരസ്വതി വിഗ്രഹത്തെ ഈ മണ്ഡപത്തിലാണ് 10 നാള്‍ പൂജയ്ക്കിരുത്തുന്നത്. പദ്മനാഭപുരത്തെ നവരാത്രിമണ്ഡപത്തിനു തുല്യം മണ്ഡ്പത്തിന്റെ ഒരു ഭാഗത്ത് രാജാവിന് ഇരിക്കാന്‍ മറതീര്‍ത്തിട്ടുണ്ട്.

കുതിരമാളികയും സ്വാതി തിരുനാളും
സ്വാതിതിരുനാള്‍ രാജാവായ ശേഷം താമസിച്ച കുതിരമാളികയാണ് കൊട്ടാരസമുച്ചയത്തിലെ ഏറ്റവും തലയെടുപ്പുള്ള കെട്ടിടം. വലിയകൊട്ടാരത്തില്‍ നിന്ന് കുതിരമാളികയിലേക്ക് കടക്കാന്‍ മാര്‍ഗമുണ്ട്. മേല്‍ക്കൂരയെ ഭിത്തിയുമായി ബന്ധിപ്പിക്കാന്‍ കുതിരയുടെ ആകൃതിയിലുള്ള ദാരുഖണ്ഡം ഉപയോഗിച്ച വാസ്തുവിസ്മയം പുത്തന്‍മാളികയ്ക്ക് കുതിരമാളികയെന്ന പേര്‍ സമ്മാനിച്ചു. ഈ മാളികയിലിരുന്നാണ് സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങള്‍ രചിച്ചിരുന്നത്. കേരളീയ വാസ്തുശില്‍പ്പകല കൂടുകൂട്ടുന്ന ഇരുനിലമാളികയില്‍ 80 ഓളം മുറികളുണ്ട്.

kuthira malika
കുതിരമാളിക

കൊട്ടാരത്തിലെ പ്രത്യേക മുറിയിലിരുന്നാല്‍ പദ്മനാഭസ്വാമി ക്ഷേത്രം ദൃശ്യമാകും. കുതിരമാളികയില്‍ ഇപ്പോള്‍ പുരാവസ്തുമ്യൂസിയം പ്രവര്‍ത്തിക്കുന്നു. രാജഭരണകാലത്തെ സംഭവങ്ങള്‍ വിവരിക്കുന്നചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍, രാജകീയ ആയുധങ്ങള്‍ തുടങ്ങിയവ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ശ്രീമൂലം തിരുനാള്‍ താമസിച്ചിരുന്ന കൃഷ്ണവിലാസം, അനന്തവിലാസം, രംഗവിലാസം, പൂജയ്ക്കും മറ്റ് ആചാരങ്ങള്‍ക്കുമായിനിര്‍മിച്ച ഭജനപ്പുരമാളിക തുടങ്ങിയവ മറ്റ് കൊട്ടാരങ്ങളാണ്. പദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നില്‍തെക്കുകിഴക്കേ മൂലയിലും തെക്കേ തെരുവിനുള്ളിലുമുള്ള കൊട്ടാരങ്ങളിലാണ് മാര്‍ത്താണ്ഡവര്‍മ മുതല്‍ മൂലം തിരുനാള്‍ വരെയുള്ളരാജാക്കന്‍മാര്‍ താമസിച്ചിരുന്നത്.


ശ്രീപാദം കൊട്ടാരം
കോട്ടയ്ക്കകത്ത് യൂറോപ്യന്‍ശൈലിയില്‍ നിര്‍മിച്ച ആദ്യസൗധമാണ് തെക്കേനടയിലെ ശ്രീപാദം കൊട്ടാരം. ആറ്റിങ്ങല്‍ നാട്ടുരാജ്യംനിര്‍ത്തലാക്കിയപ്പോള്‍ അവിടത്തെ രാജ്ഞിമാരെ കൊണ്ടുവന്ന്മാര്‍ത്താണ്ഡവര്‍മ ഇവിടത്തെ നാലുകെട്ടില്‍ പാര്‍പ്പിച്ചിരുന്നു. അതിഥികളെ സ്വീകരിക്കാന്‍ ഒരു കൊട്ടാരം വേണമെന്ന സ്വാതിതിരുനാളിന്റെ അമ്മയുടെ ആവശ്യപ്രകാരം 1820ല്‍ കേണല്‍ മണ്‍ട്രോയാണ് ഇന്നു കാണുന്ന കൊട്ടാരം നിര്‍മിച്ചത്. ശ്രീപാദം കൊട്ടാരം ഇന്ന് പുരാവസ്തുവകുപ്പിന്റെ ഡയറക്ടറേറ്റാണ്. പഴയ നാലുകെട്ടില്‍ ഫോര്‍ട്ട് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നു.

സുന്ദരവിലാസം കൊട്ടാരം
യുവരാജാക്കന്‍മാര്‍ക്ക് താമസിക്കാന്‍ നിര്‍മിച്ച കൊട്ടാരമാണ് സുന്ദരവിലാസം. ക്ഷേത്രത്തിന് തെക്ക് സംസ്‌കൃതസ്‌ക്കൂളിന് സമീപത്തെ വലിയകോയിക്കല്‍ ഏറെ പഴക്കമുള്ള കൊട്ടാരമാണ്. ഉമയമ്മറാണിയും വീരകേരളവര്‍മയും ഇവിടെ താമസിച്ചിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിനുവേണ്ട നെല്ല് ശേഖരിക്കാന്‍ നിര്‍മിച്ച നെല്‍പ്പുരയും കൊട്ടാരസദൃശമാണ്.


കനകക്കുന്നും കവടിയാറും
ശ്രീമൂലംതിരുനാളിന്റെ ഭരണകാലത്ത് യുവരാജാക്കന്‍മാര്‍ക്ക് താമസിക്കാന്‍ കനകക്കുന്നില്‍ കൊട്ടാരം പണിതു. ടൂറിസം വകുപ്പിനു കീഴിലുള്ള കൊട്ടാരം ഇന്ന് സാംസ്‌ക്കാരിക പരിപാടികളുടെ സംഗമകേന്ദ്രമാണ്.
1924ല്‍ മൂലം തിരുനാള്‍ മഹാരാജാവാണ് കവടിയാര്‍ കൊട്ടാരംനിര്‍മിച്ചത്.

kanakakkunnu
കനകക്കുന്ന് കൊട്ടാരം

നാടുനീങ്ങിയ അവസാനത്തെ രാജാവ് ശ്രീ ചിത്തിരതിരുനാളും രാജകുടുംബവും ഇവിടെയാണ് താസിച്ചിരുന്നത്. ഇപ്പോള്‍ തലസ്ഥാനത്തെ രാജകീയമന്ദിരം കവടിയാര്‍ കൊട്ടാരമാണ്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പട്ടം പാലസിലാണ് താമസിക്കുന്നത്.

kowdiar
കവടിയാർ കൊട്ടാരം

ചിത്തിരതിരുനാള്‍ മഹാരാജാവ് ജനിച്ച ആറ്റിങ്ങല്‍കൊട്ടാരവും ഇടത്താവളമായിരുന്ന നെയ്യാറ്റിന്‍കര കൊട്ടാരവും ഇന്ന് ദേവസ്വം ബോര്‍ഡിന് കീഴിലാണ്. കായികാവശ്യത്തിനായി നിര്‍മിച്ചതാണ് ശംഖുമുഖത്തെ തൂണില്ലാ കൊട്ടാരം. കാര്‍ഷികസര്‍വകലാശാലയുടെ ആസ്ഥാനമായ വെള്ളായണി കൊട്ടാരം, കോവളം കൊട്ടാരം, വെള്ളയമ്പലം കൊട്ടാരം, മുടവന്‍മുഗള്‍ കൊട്ടാരം എന്നിവയാണ് തലസ്ഥാനത്തെ മറ്റ് കൊട്ടാരങ്ങള്‍.

നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം
കേരളത്തിലെ ആദ്യത്തെ നാടന്‍കലാമ്യൂസിയം. ന്യൂമിസ്മാറ്റിക്‌സിന്റെ (നാണയത്തെക്കുറിച്ചുള്ള) പഠനകേന്ദ്രം. വിവിധ രാജ്യങ്ങളിലേതുള്‍പ്പെടെ നാണയങ്ങളുടെ വന്‍ശേഖരം ഇവിടെയുണ്ട്. കേരള പുരാവസ്തുവകുപ്പിനു കീഴിലുള്ള കൊട്ടാരത്തില്‍ കേരളത്തിലെ ആദ്യത്തെ നാടന്‍ കലാമ്യൂസിയം പ്രവര്‍ത്തിക്കുന്നു. ഒറ്റപ്പുത്തന്‍, ഇരട്ടപ്പുത്തന്‍, ലക്ഷ്മിവരാഹന്‍ നാണയം തുടങ്ങി വിവിധ രാജ്യങ്ങളുടെ വന്‍നാണയശേഖരം ഇവിടെയുണ്ട്. നാടന്‍കലാ മ്യൂസിയത്തില്‍ പ്രാചീന സംഗീതോപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയുടെ ശേഖരമുണ്ട്.

രാമകഥപ്പാട്ടിന് ഉപയോഗിക്കുന്ന ചന്ദ്രവളയം, ഓണപ്പാട്ടിനുള്ള നന്തുണി എന്നിവ ആകര്‍ഷകമാണ്. പാരമ്പര്യ ശൈലിയിലുള്ള നാലുകെട്ടാണ് കോയിക്കല്‍ കൊട്ടാരം. 16ാം നൂറ്റാണ്ടില്‍ പണിത കൊട്ടാരത്തില്‍ ഉമയമ്മറാണി താമസിച്ചതായി ചരിത്രമുണ്ട്. ഒരു കാലഘട്ടത്തിലെ ജീവിതരീതി, നാട്ടിന്‍പുറത്തിന്റെ നന്‍മ എന്നിവയുടെ മാതൃക വിളിച്ചോതുന്ന വസ്തുക്കളുടെ പ്രദര്‍ശനം കോയിക്കല്‍ കൊട്ടാരത്തിന്റെ പ്രത്യേകതയാണ്. നൂറ്റാണ്ടുകള്‍ക്ക് മനുഷ്യര്‍ ഉപയോഗിച്ച വസ്തുക്കള്‍, കല്ലില്‍ നിര്‍മിച്ച് ഉപകരണങ്ങള്‍, ചരിത്രാവശിഷ്ടങ്ങള്‍ തുടങ്ങിയവ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുണ്ട്.

രണ്ടുമണിക്കൂറോളം സമയം കൊട്ടാരത്തിനുള്ളില്‍ കാഴ്ചകള്‍ക്കായി ചെലവിടാം. നെടുമങ്ങാട് ടൗണില്‍ സ്ഥിതി ചെയ്യുന്ന കോയിക്കല്‍ കൊട്ടാരം കേരളപുരാവസ്തവകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. തിങ്കളാഴ്ച അവധിയാണ്. മറ്റുനാളുകളിലെ പ്രവൃത്തിസമയം: രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് അഞ്ചുമണിവരെ.


കിളിമാനൂര്‍ കോയിക്കല്‍ കൊട്ടാരം

ലോകപ്രസിദ്ധ ചിത്രകാരനായ രാജാരവിവര്‍മയുടെ ജന്‍മംകൊണ്ട് ധന്യമാണ് കിളിമാനൂര്‍ കോയിക്കല്‍ കൊട്ടാരം. 1700-നുമുന്‍പ് ബേപ്പൂര്‍ തട്ടാരികോവിലകത്തുനിന്ന് തിരുവിതാംകൂറിലേക്ക് ദത്ത് പൂകിയവരാണ് കൊട്ടാരത്തിലെ പൂര്‍വികര്‍. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന പല രാജാക്കന്‍മാരുടെയും പിതാക്കള്‍ കിളിമാനൂര്‍ കൊട്ടാരത്തിലെ അംഗങ്ങളായിരുന്നു.

kilimanoor palace
കിളിമാനൂർ കൊട്ടാരം

1728 ലാണ് കോയിക്കല്‍ കൊട്ടാരം പണിതത്. രാജാരവിവര്‍മയുടെ ജനനത്തോടുകൂടി കൊട്ടാരം ലോകശ്രദ്ധ നേടി. ആയുധം ഉപേക്ഷിച്ച് തൂലികയേന്തിയ കൊട്ടാരം പിന്നീട് കലകളുടെ തറവാടായിമാറി. സ്വാതിതിരുനാളിന്റെ സദസ്യനായിരുന്ന കവി വിദ്വാന്‍ കോയിത്തമ്പുരാന്‍ എന്ന കരീന്ദ്രന്‍ കിളിമാനൂര്‍ കോയിക്കല്‍ കൊട്ടാരത്തിലാണ് ജനിച്ചത്. രാവണവിജയം എന്ന പ്രസിദ്ധമായ ആട്ടക്കഥയുടെ കര്‍ത്താവാണ്് ഇദ്ദേഹം.

സ്വാതിയും ഇരിയിമ്മന്‍തമ്പിയും ഷഡ്കാലഗോവിന്ദമാരാരും കരീന്ദ്രന്റെ കഥകളി ആസ്വദിക്കാന്‍ കൊട്ടാരത്തിലെത്തിയിരുന്നു.

1848 ഏപ്രില്‍ 29നാണ് രാജാരവിവര്‍മ ജനിച്ചത്. ഇന്ത്യ മുഴുവനും സഞ്ചരിച്ച അദ്ദേഹം പില്‍ക്കാലത്ത് പ്രസിദ്ധങ്ങളായ പല ചിത്രങ്ങളും രചിച്ചത് കൊട്ടാരത്തിലെ ചിത്രശാലയിലിരുന്നാണ്. കൊട്ടാരത്തില്‍ ചിത്രശാല പണികഴിപ്പിച്ചതും രവിവര്‍മയായിരുന്നു. കൊട്ടാരത്തിലുണ്ടായിരുന്ന 55 ഓളം രവിവര്‍മചിത്രങ്ങള്‍ 1940ല്‍ തിരുവനന്തപുരം ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറിക്ക് നല്‍കി.

രവിവര്‍മയുടെ പാരമ്പര്യം തേടികൊട്ടാരത്തിലെത്തുന്നവര്‍ കലയുടെ ഈറ്റില്ലമായ ചിത്രശാലയിലിരുന്ന് ചിത്രമെഴുതാറുണ്ട്. രവിവര്‍മയുടെ സഹോദരി മംഗളാഭായിതമ്പുരാട്ടി, ഡോ.ഗോദവര്‍മ എന്നിവര്‍ കിളിമാനൂര്‍ കൊട്ടാരത്തില്‍ ജനിച്ച മറ്റ് പ്രതിഭകളാണ്. ബ്രിട്ടീഷുകാരില്‍ നിന്ന് രക്ഷതേടിയലഞ്ഞ വേലുത്തമ്പി ദളവ മണ്ണടിയിലെ ആത്മാഹുതിക്കുമുന്‍പ് അഭയം തേടിയത് കിളിമാനൂര്‍ കൊട്ടാരത്തിലായിരുന്നു.

അത്താഴത്തിനുശേഷം തന്റെ ഉടവാള്‍ അദ്ദേഹം കൊട്ടാരത്തില്‍ ഏല്‍പ്പിച്ചു. ഒരിക്കലും അത് ബ്രിട്ടീഷുകാര്‍ക്ക് കൈമാറരുതെന്നായിരുന്നു വേലുത്തമ്പി ആവശ്യപ്പെട്ടത്. കൊട്ടാരത്തിന്റെ നിലവറയില്‍ സൂക്ഷിച്ചിരുന്ന വേലുത്തമ്പിയുടെ ഉടവാള്‍ 1957ല്‍ അനന്തരാവകാശികള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്സിന്റെ സാന്നിദ്ധ്യത്തില്‍ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് ഉടവാള്‍ ഏറ്റുവാങ്ങിയത്. ഡല്‍ഹി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന വേലുത്തമ്പിയുടെ ഉടവാള്‍ ഒരുവര്‍ഷം മുന്‍പ് കേരളം ഏറ്റുവാങ്ങി. തിരുവനന്തപുരം മ്യൂസിയത്തില്‍ ഇപ്പോള്‍ ഉടവാള്‍ പ്രദര്‍ശനത്തിനുണ്ട്.

രാജാരവിവര്‍മയുടെ അനന്തര തലമുറയാണ് കൊട്ടാരത്തില്‍ താമസിക്കുന്നത്. നാലുകെട്ടുള്ള ദാരുനിര്‍മിതമായ കൊട്ടാരം സംരക്ഷിതസ്മാരകമാണ്. ഒരു ട്രസ്റ്റിനുകീഴില്‍ കൊട്ടാരം സംരക്ഷിക്കുന്നു. നാടകശാലയിലും ചിത്രശാലയിലും സന്ദര്‍ശകരെ അനുവദിക്കും.

Palace Circuit

Koyikkal Palace
The Koyikkal Palace, was actually built for Umayamma Rani of the Venad Royal Family who ruled the land between 1677 and 1684. The palace is a double stroried traditional Nalukettu with slanting gabled roofs and an inner courtyard. Today, the palace houses a Folklore Museum and a Numismatics Museum set up by the Department of Archaeology.
Location:
Nedumangad, 18 km from Tvm city, on the way to the
Ponmudi.
Attractions: Palace, Folklore museum and Numismatics museum.
How to reach:
By Road: Buses are available from Tvm. to Nedumangad. The Palace is just 300 meters from the bus station of Nedumangad.
Contact: 04722812136
Timings: 9 am - 4.30 pm, Tuesday to Sunday
Holidays: Monday and National Holidays.

Kuthiramalika
This palace, close to the Padmanabhaswamy Temple is an architectural wonder. It was built by Maharaja Swathi Thirunal.
Location: Tvm city.
How to reach:
By road: Walkable distance from East fort bus stand. 1km from Thampanoor. Autos are plenty from all parts of city.
Timings: 8.30am-1pm, 3pm-5pm (Monday Holiday).Contact:04712473952.

Kilimanoor Palace
The Palace complex covers more than six hectares, and comprises
the traditional residential structures of Kerala, like the Nalukettu,
small and medium sized buildings, two ponds, wells and sacred
groves (kaavu). Raja Ravi Varma is said to have built and maintained some of the buildings.
Location: Kilimanoor. 50 km north east from Tvm.
How to Reach: Buses readly ply to Kilimanoor from Tambanoor
bus station. The palace is easily accessible by bus, taxi and auto.

Attingal Palace
Attingal Palace, the erstwhile head-quarters of Travancore Queens
who ruled a small province of Attingal within the state of Travancore. The large palace, also houses one of the family temples of Travancore Royal Family. Much of the palace is off-limits to public, however its durbar hall and public areas are open to public.
Location: Attingal Palace is in Attingal town, 32 Km north of Tvm.
How to reach:
By road: Plenty of buses ply srevice to and through Attingal. NH 47, passes through Attingal.
By Rail: Varkala Railway Station (15 km), Chirayinkeezhu Railway Station (6 km).

Kanakakunnu Palace
A cultural hub of the town. The large palace and its sprawling gardens was once the banquet palace for visiting state guests of
Travancore. Today it is famous for its galleries and the grand lawns serve as open air auditoriums for regular concerts and evening dance programs.
Location: Tvm city. 4km from Tvm Central Bus Station and Railway Station. City buses and autos are in plenty.


Kowdiar Palace
Current official residence of Travancore Maharajas and royal family is off-the-limit for public. You can have a glimpse of this large architectural wonder built in mixture of Saxon-Travancore styles. The public however can enter into Panchavadi, the resting place of Late H.H Maharaja Chitra Thirunal- the last King of Travancore.
Location: Kowdiar is 6 km from Tambanoor.
How to reach:
By Road: City buses and autos are in plenty from
every part of the town.

Content Highlights: one day travel plan palace circuit Thiruvananthapuram

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented