ആമ്പല്ലൂർ : ദേശീയപാത മണലിയിൽ സർവീസ് റോഡിനായി മണ്ണ് നീക്കിയ ഭാഗത്ത് കണ്ടെയ്‌നർ ലോറി മറിഞ്ഞ് അപകടം. ദേശീയപാതയോരത്തെ ഫാസ്ടാഗ് റീചാർജ് ബൂത്ത് തകർന്നു. വ്യാഴാഴ്ച വെളുപ്പിന് നാലിനായിരുന്നു സംഭവം.

To advertise here,

ദേശീയപാതയുടെ സർവീസ്റോഡിന്റെ പണി നടക്കുന്ന ഭാഗത്ത് നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെയാണ് ലോറി മറിഞ്ഞത്.

സർവീസ് റോഡിനായി ഒരടിയിലേറെ താഴ്ചയിൽ മണ്ണു മാറ്റിയിട്ടുള്ള ഭാഗത്തേക്ക് ലോറിയിറക്കാൻ ശ്രമിച്ചതാണ് അപകടകാരണം. വെളിച്ചക്കുറവു മൂലം ഇവിടെ താഴ്ചയുള്ളത് അറിഞ്ഞില്ലെന്ന് ഡ്രൈവർ പറഞ്ഞു.

കൊച്ചിയിൽനിന്ന്‌ പാലക്കാട്ടേക്ക് പാർസലും കൊണ്ടുപോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് വെളിച്ചമോ നിർമാണം നടക്കുന്നതിന്റെ മുന്നറിയിപ്പുസംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവർ പറഞ്ഞു.