പേരാമംഗലം : ശങ്കരംകണ്ടം സ്വദേശിയിനിയുടെ ഒന്നര പവൻ മാലയും വളയും കവർന്ന കേസിൽ യുവതി പിടിയിൽ. മധുര ഗാന്ധിപുരം സ്വദേശിനിയിയായ നന്ദിനി(25)യെയാണ് പേരാമംഗലം പോലീസ് പിടികൂടിയത്. ഓഗസ്റ്റ് 10-നാണ് സംഭവം. മുണ്ടൂരിൽനിന്ന്‌ അമലയിലേക്കുള്ള സ്വകാര്യബസ്‌യാത്രക്കിടെയാണ് ശങ്കരകണ്ടം സ്വദേശിനിക്ക് മാല നഷ്ടപ്പെട്ടത്. മുണ്ടൂരിൽനിന്ന്‌ ഇവരോടൊപ്പം രണ്ട് സ്ത്രീകൾ ബസിൽ കയറുകയും മുണ്ടൂരിനും അമലയ്ക്കും ഇടയിൽവെച്ച് പർദ്ദ ധരിച്ച സ്ത്രീ മാല മോഷ്ടിക്കുകയുമായിരുന്നു. നിരവധി സിസിടിവികൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയെ പിടികൂടിയത്. നന്ദിനി നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പേരാമംഗലം സി.ഐ. വിനോദ് വലിയാറ്റൂർ, എസ്‌.എച്ച്.ഒ. ശബരീഷ് കൃഷ്ണ, ജ്യോതിഷ്‌കുമാർ, ജയൻ, ഇന്ദു, രജിത്ത്, ഷിജിൻ, കിരൺലാൽ, അതുൽ ചന്ദ്രൻ, ഷൈൻ എന്നിവരുമുണ്ടായിരുന്നു.

To advertise here,