ആലത്തിയൂർ: ജില്ലാ കലോത്സവത്തിന്റെ ഭാഗമായി ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ്സിലെ പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തകോത്സവം തുടങ്ങി. പുസ്തകോത്സവവും സാഹിത്യസംഗമവും മലയാളസർവകലാശാലാ മുൻ വൈസ് ചാൻസലറും ആലത്തിയൂർ സ്കൂളിലെ പൂർവവിദ്യാർഥിയുമായ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനംചെയ്തു. ജില്ലയിലെ അധ്യാപകരുടെയും കുട്ടികളുടെയും സൃഷ്ടികൾ പുസ്തകോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആലത്തിയൂർ സ്കൂളിലെ പൂർവവിദ്യാർഥികളുടെ പുസ്തകങ്ങളുമുണ്ട്. കലോത്സവ ദിനത്തിന്റെ സമാപനദിവസമായ വ്യാഴാഴ്ചവരെ പുസ്തകോത്സവം നടക്കും.

To advertise here,

പി.ടി.എ. പ്രസിഡന്റ് ഐ.പി. ജലീൽ അധ്യക്ഷത വഹിച്ചു. ഡോ. ടി.പി. ഇബ്രാഹിം, സോണിയ സി. വേലായുധൻ, പി.സി. സിദ്ദീഖുൽ അക്ബർ, വിനോദ് ആലത്തിയൂർ, അഷിബ ഗിരീഷ്, അയ്യൂബ് ആലുക്കൽ, ഷാഫി വാക്കയിൽ, വി.പി. കുഞ്ഞാലിക്കുട്ടി, റിഫാഷെലീസ് ചേന്നര, റഫീഖ് പെരുമുക്ക്, കബീർ ചമ്രവട്ടം, ഗഫൂർ നവോദയ എന്നിവർ സംസാരിച്ചു.