യിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍നിന്ന് അപ്രത്യക്ഷമായ വൂളി മാമത്തുകളെ തിരികെ കൊണ്ടുവരാന്‍ ശ്രമം വൈകാതെ യാഥാർഥ്യമായേക്കുമെന്ന് റിപ്പോർട്ട്. കൊള്ളോസ്സല്‍ ബയോസയന്‍സസ് എന്ന കമ്പനിയാണ് ഈ പരിശ്രമങ്ങള്‍ക്ക് പിന്നില്‍. ഇപ്പോൾ നടക്കുന്ന ഗവേഷണങ്ങൾ വിജയകരമായാല്‍ നാലുവര്‍ഷത്തിനുള്ളില്‍ വൂളി മാമത്തുകള്‍ മടങ്ങിവരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

To advertise here,

അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎയുടെ സാമ്പത്തിക പിന്തുണയുമുള്ള കമ്പനിയാണ് കൊള്ളോസ്സല്‍ ബയോസയന്‍സസ് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. വംശനാശത്തെ പ്രതിരോധിക്കാനുള്ള മുന്നേറ്റങ്ങൾ നടത്തുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയെന്നാണ് കൊള്ളോസ്സല്‍ ബയോസയന്‍സസ് അവകാശപ്പെടുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുതന്നെ വംശനാശം സംഭവിച്ച ജീവികളുടെ ജീനുകള്‍ വീണ്ടെടുക്കാനും ജീവികളെ പുനഃസൃഷ്ടിക്കാനുമുള്ള പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നത്.

വൂളി മാമത്തുകളെ മാത്രമല്ല, ഡോഡോ പക്ഷിയെയും ടാസ്മാനിയന്‍ കടുവയെയും ഇത്തരത്തില്‍ മടക്കികൊണ്ടുവരാൻ സാധിച്ചേക്കുമെന്ന് കമ്പനിയെ ഉദ്ധരിച്ച് ദ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. '2028-ന്റെ അവസാനം ലക്ഷ്യത്തിലെത്താനാണ് ഞങ്ങളുടെ പരിശ്രമങ്ങള്‍. ഇതില്‍ ശുഭകരമായ വസ്തുത എന്തെന്നാല്‍ നിലവിൽ ഞങ്ങള്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തി എന്നതാണ്', കൊള്ളോസ്സല്‍ ബയോസയന്‍സസ് സി.ഇ.ഒ ആയ ബെന്‍ ലാം ദ ഇന്‍ഡിപെന്‍ഡന്റിനോട് പ്രതികരിച്ചു.  ക്രിസ് ഹെംസ്‌വര്‍ത്തടക്കമുള്ള ചലച്ചിത്ര താരങ്ങളും വൂളി മാമത്തുകളുടെ മടങ്ങിവരവില്‍ ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. 

പദ്ധതി നടപ്പാക്കാനായി 2590 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. പേപാല്‍ സഹസ്ഥാപകനായ പീറ്റര്‍ തീല്‍, മോട്ടിവേഷണല്‍ സ്പീക്കറായ ടോണി റോബിന്‍സ് എന്നിവരും കമ്പനിയില്‍ പണം മുടക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.