തെക്കന്‍ കാലിഫോര്‍ണിയയുടെ തീരത്ത് ഏതാനും കിലോമീറ്ററുകള്‍ മാത്രമകലെ സമുദ്രത്തിന്റെ അടിത്തട്ടില്‍ പതിയിരിക്കുന്ന നിഗൂഢമായതും വിചിത്രരൂപഘടനുള്ളതുമായ പ്രദേശം കണ്ടെത്തി. 'സൈക്കമോര്‍ നോള്‍' എന്നറിയപ്പെടുന്ന ഈ പ്രദേശം സമുദ്രത്തിന്റെ അടിത്തട്ടില്‍ കുന്നുപോലെ ഉയര്‍ന്നു നില്‍ക്കുന്നതും എന്നാല്‍ മുകള്‍ഭാഗം പരന്നതുമാണ്. ഡെയിലിമെയില്‍ പുറത്തുവിട്ട ചിത്രം പരിശോധിച്ചാല്‍ അതൊരു ടേബിള്‍ ടോപ്പ് വിമാനത്താവളത്തിന് തുല്യമായ പ്രദേശമാണെന്ന് തോന്നും. 

To advertise here,

വര്‍ഷങ്ങളായി സമുദ്രത്തിനടിയിൽ ഇങ്ങനെ ഒരു രൂപീകരണം എങ്ങനെ സംഭവിച്ചു എന്നത് സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചനാ സിദ്ധാന്തങ്ങളും പ്രചരിക്കുന്നുണ്ട്. 

സൈക്കമോര്‍ നോള്‍ വെള്ളത്തിനടിയിലുള്ള അന്യഗ്ര ജീവികളുടെ വാഹനങ്ങളുടെ താവളമാണെന്നതാണ് അതില്‍ പ്രചാരമുള്ള ഗൂഢാലോചനാ സിദ്ധാന്തം. ഇതൊരു യുഎഫ്ഒ (അണ്‍നൗണ്‍ ഫ്‌ളൈയിങ് ഒബ്ജക്ട്) താവളം ആണെന്നാണ് ഒരു റെഡ്ഡിറ്റ് പോസ്റ്റില്‍ ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. 

മാലിബു തീരത്ത് നിന്ന് 10 കിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന സൈക്കമോര്‍ നോള്‍ ഉപരിതലത്തില്‍ നിന്ന് 2000 അടി താഴെയാണ് സ്ഥിതി ചെയ്യുന്നത്.  ഇത്  34° 1'23.31'N 118° 59'45.64'W എന്ന ജിയോഗ്രഫിക് കോർഡിനേറ്റിലാണ് സ്ഥിതി ചെയ്യുന്നത്.

2014 ലെ ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങളില്‍ ഈ പ്രദേശത്തിന്റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും 2025 ആയപ്പോഴേക്കും അത് ഒഴിവാക്കപ്പെട്ടത് നിഗൂഢത വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍ ഫിഷിങ് ചാര്‍ട്ടര്‍ പോലുള്ള ഓണ്‍ലൈന്‍ മാപ്പിങ് പ്ലാറ്റ്‌ഫോമുകളില്‍ ഈ രൂപീകരണം ഇപ്പോഴും കാണാം. 

ഇത് അന്യഗ്രഹ ജീവികളുടെ താവളമാണെന്ന് വാദിച്ചുകൊണ്ട് പലവിധ ചര്‍ച്ചകള്‍ വര്‍ഷങ്ങളായി നടക്കുന്നുണ്ട്. ഈ പ്രദേശത്തിന് മുകളില്‍ നിഗൂഢ വസ്തുക്കള്‍ പറക്കുന്നതായി നാഷണല്‍ യുഎഫ്ഒ റിപ്പോര്‍ട്ടിങ് സെന്ററിന് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.