ചൊവ്വാ ദൗത്യത്തിലുള്ള നാസയുടെ പെര്‍സിവിയറന്‍സ് റോവര്‍, ചൊവ്വയില്‍ നിന്നുള്ള പലവിധ കാഴ്ചകള്‍ ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ചിലപ്പോഴൊക്കെ വിചിത്രമായ രൂപങ്ങള്‍ കാണപ്പെടാറുണ്ട്. ഇപ്പോഴിതാ വിചിത്രമായ ഒരു പാറയുടെ ചിത്രം പകര്‍ത്തിയിരിക്കുകയാണ് പെര്‍സിവിയറന്‍സ്. ജെസെറോ ഗര്‍ത്തത്തിലെ വിച്ച് ഹേസല്‍ ഹില്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് പര്യവേക്ഷണം നടത്തുന്നതിനിടെയാണ് ഏപ്രില്‍ 11 ന് റോവര്‍ ഈ ദൃശ്യം പകര്‍ത്തിയത്. 'സ്‌കള്‍ ഹില്‍' എന്ന പേരിലാണ് ഈ പ്രദേശം ഇപ്പോള്‍ അറിയപ്പെടുന്നത്.
ഈ പാറയുടെ രൂപഘടനയാണ് ചൊവ്വയിലെ മറ്റ് വസ്തുക്കളില്‍ നിന്ന് അതിനെ വ്യത്യസ്തമാക്കുന്നത്. ഇളം നിറമുള്ള പൊടി നിറഞ്ഞ മറ്റ് ഭാഗങ്ങളെ പോലെയല്ല. സ്‌കള്‍ ഹില്‍ പറ രുണ്ട നിറത്തിലുള്ളതും ചെറിയ കുഴികളും പാടുകളുമുള്ളതാണ്. പാറയുടെ ചുറ്റു ഭാഗത്തുമായി കറുത്ത നിറത്തിലുള്ള ചെറിയ ഉരുളന്‍ പാറക്കല്ലുകളും കാണാം.
ചൊവ്വയിലുള്ള വസ്തുക്കളെ പോലെ തോന്നുന്നില്ല എന്നാണ് ഈ ശിലയെ കുറിച്ച് പര്‍ഡ്യു സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയായ മാര്‍ഗരറ്റ് ഡീന്‍ പറയുന്നു.
മറ്റൊരിടത്ത് നിന്ന് വന്ന പാറയാണിതെന്നാണ് അനുമാനം. മണ്ണൊലിപ്പ്, ഉല്‍ക്കാപതനം, തീവ്രമായ പ്രകൃതിശക്തികള്‍ എന്നിവയുടെ ഫലമായി അത് സംഭവിക്കാം. അതായത് ഈ സ്‌കള്‍ ഹില്‍ ഇപ്പോഴുള്ള സ്ഥലത്ത് രൂപപ്പെട്ടതല്ലെന്നര്‍ത്ഥം. അതുകൊണ്ടാണ് സ്ഥലത്തെ മറ്റ് വസ്തുക്കളുടെ രൂപഘടനയില്‍ നിന്ന് അത് വ്യത്യാസപ്പെട്ടിരിക്കുന്നത്.
ആദ്യം ഇത് ഒരു ഉല്‍ക്കാശിലയാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ റോവറിലെ ലേസര്‍ ഉപകരണമായ സൂപ്പര്‍ക്യാം ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ ശിലയില്‍ സാധാരണ ഉല്‍ക്കാശിലകളില്‍ കാണപ്പെടുന്ന അയേണിന്റേയും നിക്കലിന്റേയും സാന്നിധ്യം ഇല്ലെന്ന് തിരിച്ചറിഞ്ഞു.
ഈ ശില ലാവയോ മാഗ്മയോ തണുത്തുറഞ്ഞതാവാം എന്നും കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ടതാവാമെന്നുമുള്ള വാദവുമുണ്ട്. എന്തായാലും ഈ ശിലയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകരിപ്പോള്‍.
Content Highlights: Perseverance rover discovers a strangely shaped rock on Mars, sparking speculation about its origin
Published: 21 Apr 2025, 11:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented