ടിക് ടോക്കിനെ പോലെ ഇന്ത്യന്‍ നിര്‍മിത ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം ആരംഭിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ സ്ട്രീമിങ് സേവനമായ സീ5 (Zee5). നിലവില്‍ ബീറ്റാ പതിപ്പിലുള്ള ഈ സേവനം ജൂലായ് മുതല്‍ ലഭ്യമാവും. 

To advertise here,

ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മിച്ച ഈ ആപ്ലിക്കേഷനിലൂടെ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഹ്രസ്വ വീഡിയോ ആപ്പ് വിപണിയില്‍ സ്ഥാപനമുറപ്പിക്കാനാണ് സീ5 ന്റെ നീക്കം. ടിക് ടോക്കിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്. ഹ്രസ്വ വീഡിയോ ആപ്പുകള്‍ക്കുള്ള ഈ ജനപ്രീതിയാണ് സീ 5 ന് പ്രചോദനമായത്. 

ഇന്ത്യയില്‍ ഉടലെടുത്തിരിക്കുന്ന ചൈനാ വിരുദ്ധ വികാരം ടിക് ടോക്കിന് വലിയ തിരിച്ചടി ഉണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ നിര്‍മിതമായ പകരം സേവനത്തിന് ടിക് ടോക്കിന്റെ സ്ഥാനം കൈക്കലാക്കാന്‍ ഇത് അവസരം ഒരുക്കിയിരിക്കുകയാണ്. 

ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് സീ 5 പറയുന്നു. സുരക്ഷ, സംരക്ഷണം, ഔചിത്യം എന്നിവയാണ് ആപ്ലിക്കേഷന്റെ പ്രധാന തത്വങ്ങളെന്ന് കമ്പനി വ്യക്തമാക്കി.  

ആപ്ലിക്കേഷന്‍ രംഗത്ത് സീ5 ഇത് ആദ്യമായല്ല. സീ5 ന്റെ സ്ട്രീമിങ് സേവനം ഇതിനോടകം വലിയ വിജയമാണ്. ഭാഗികമായി ഇന്ത്യന്‍ നിര്‍മിതമെന്നറിയപ്പെടുന്ന മിത്രോം ആപ്ലിക്കേഷനെയാണ് ആഭ്യന്തരതലത്തില്‍ സീ5 ന് നേരിടേണ്ടി വരിക.

Content Higjhlights: Zee5 to launch a made-in-India app to take on TikTok