തുടക്കത്തിൽ പ്രസാർഭാരതിയുടെ ഉള്ളടക്കങ്ങളാകും ഈ ഉപകരണങ്ങളിൽ സ്ട്രീം ചെയ്യുക. പ്രസാർഭാരതിയുടെയും ടെലികോം കമ്പനികളുടെയും പശ്ചാത്തലസൗകര്യങ്ങളാണ് ഇതിനായി പ്രയോജനപ്പെടുത്തുക.

പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA
മുംബൈ: തത്സമയ കായിക-വിനോദ പരിപാടികളും ജനപ്രിയ ടെലിവിഷൻ പരിപാടികളും മറ്റും ഫീച്ചർഫോണുകളിലുൾപ്പെടെ കാണാൻ സൗകര്യം വരുന്നു. ഇന്റർനെറ്റ് കണക്‌ഷൻ ഇല്ലെങ്കിൽപോലും ഇവ ലഭ്യമാകുമെന്നതാണ് ഏറ്റവുംവലിയ പ്രത്യേകത. ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള സാൻഖ്യ ലാബ്സ് തയ്യാറാക്കിയ ചിപ്പ് സെറ്റുപയോഗിച്ച് ഡയറക്ട് ടു മൊബൈൽ ബ്രോഡ്കാസ്റ്റിങ് സാങ്കേതികവിദ്യ ഫോണുകളിൽ സമന്വയിപ്പിക്കുന്നതിനാണ് ശ്രമം.
ഫോൺനിർമാതാക്കളായ ലാവയും എച്ച്എംഡിയും 2,000 രൂപമുതൽ 2,500 രൂപവരെ വിലവരുന്ന മൊബൈൽഫോണുകളിൽ ഈ സൗകര്യം ലഭ്യമാക്കാൻ ശ്രമംതുടങ്ങിയിട്ടുണ്ട്.
ടെലിവിഷനെ മൊബൈൽ സ്‌ക്രീനിലെത്തിക്കുന്നതാണ് ഡയറക്ട് ടു മൊബൈൽ (ഡി2എം) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സോഫ്റ്റ്‌വേർ ഡിഫൈൻഡ് റേഡിയോ (എസ്ഡിആർ) ടെക്നോളജിയാണ് ഈ സേവനത്തിന് അടിസ്ഥാനം. എച്ച്ഡി ഗുണമേന്മയോടുകൂടിത്തന്നെ ദൃശ്യങ്ങൾ നൽകാനാകുമെന്നതും ഇതിന്റെ സവിശേഷതയാണ്.
തുടക്കത്തിൽ പ്രസാർഭാരതിയുടെ ഉള്ളടക്കങ്ങളാകും ഈ ഉപകരണങ്ങളിൽ സ്ട്രീം ചെയ്യുക. പ്രസാർഭാരതിയുടെയും ടെലികോം കമ്പനികളുടെയും പശ്ചാത്തലസൗകര്യങ്ങളാണ് ഇതിനായി പ്രയോജനപ്പെടുത്തുക. സ്മാർട്ട്ഫോണുകളിൽ മൊബൈൽ ഇന്റർനെറ്റ് ഇല്ലാതെ ഡോംഗിൾ ഉപയോഗിച്ച് ഇത്തരം പരിപാടികൾ കാണാനാകും. സ്മാർട്ട് ഫോണുകളിലും ഡി2എം ശേഷി കൊണ്ടുവരുന്നത് മൊബൈൽഫോൺ നിർമാതാക്കൾ ആലോചിക്കുന്നുണ്ട്.
ടാറ്റയുടെ തേജസ് നെറ്റ്‌വർക്കാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സാൻഖ്യ ലാബ്സ് നേരത്തേ തേജസ് നെറ്റ്‌വർക്കിൽ ലയിപ്പിച്ചിരുന്നു. ഇന്റർനെറ്റില്ലാതെ ടെലിവിഷൻ ഉള്ളടക്കങ്ങൾ ഫീച്ചർഫോണുകളിൽ ലഭിക്കുന്നത് യാഥാർഥ്യമായാൽ 20 കോടിയോളം വരുന്ന ഫീച്ചർഫോൺ ഉപഭോക്താക്കൾക്ക് വലിയനേട്ടമാകും.
അതേസമയം, ഇത് രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് വലിയ നിക്ഷേപം ആവശ്യമായിവരും. നിലവിൽ ഡൽഹിയിലും ബെംഗളൂരുവിലും ഡയറക്ട് ടു മൊബൈൽ സാങ്കേതികവിദ്യയുടെ പരീക്ഷണം നടന്നിട്ടുണ്ട്. പ്രസാർഭാരതിയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് അടുത്തവർഷം അവസാനത്തോടെ ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Direct-to-Mobile Broadcasting: A New Era for Content Access Without Internet
Published: 29 Nov 2025, 07:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented